Tuesday, November 17, 2009

ഒരു ചോദ്യം ?????

ഒഴുകുന്ന പുഴയിലെ കുഞ്ഞോളമെന്നോടു
പതിവായി ചൊല്ലുന്ന കാര്യമുണ്ടു!

കുഞ്ഞിളം കാറ്റും നിറയും സുഗന്ധവും
മനസ്സില്‍ നിറയ്ക്കും സ്വകാര്യമുണ്ടു!

പൊന്നിന്‍ കണിക്കായ് മാത്രം വിരിയുന്ന

കൊന്നക്കുമുണ്ടൊരു ചോദ്യമിന്നു!

മാമ്പഴം ആവോളം തിന്നു രസിക്കുന്ന

അണ്ണാറക്കണ്ണനുമാശങ്കയില്‍ !

വിരിയുന്ന പൂവിന്റെ മന്ദസ്മിത്തിലും

നിഴലിച്ചു കാണുന്നു നഷ്ടബോധം !

പിഞ്ചിളം കുഞ്ഞിന്റെ പാലൂറും പുഞ്ചിരി

ഓര്‍മ്മയില്‍ മാത്രം ഒതുങ്ങിനിന്നു!

ഓര്‍ക്കുക മര്‍ത്ത്യരേ നിങ്ങള്‍തന്‍ ചെയ്തികള്‍
അമ്മയാം ക്ഷോണിതന്‍ വേദനകള്‍!!!


Copy Right (C) 2009 MaheshCheruthana.

15 comments:

Mahesh Cheruthana/മഹി said...

ഒഴുകുന്ന പുഴയിലെ കുഞ്ഞോളമെന്നോടു
പതിവായി ചൊല്ലുന്ന കാര്യമുണ്ടു!!!!!!!!

rd8578977 said...

നമ്മള്‍ മനുഷ്യര്‍ സ്വയം പണിത മഹാവിപത്തിലേക്ക് നിദ്ര സഞ്ചാരം നടത്തുന്നതായി കാണപെടുകയാണ് മഹി...ഉപകൃതി ഇല്ല ...

Typist | എഴുത്തുകാരി said...

എന്തു ചെയ്യാം മഹി, മനുഷ്യന്‍ സ്വന്തം ചെയ്തികള്‍ കൊണ്ട് ദു:ഖങ്ങളും ദുരന്തങ്ങളും ക്ഷണിച്ചുവരുത്തിക്കൊണ്ടിരിക്കയല്ലേ! നമുക്കതില്‍ നിന്നൊരു മോചനമുണ്ടോ ഇനി?

Unknown said...

അതേ ഭൂമിയെ നൊമ്പരപ്പെടുത്തുന്നതിനുള്ള ശിക്ഷയാണു ഉരുള്‍ പൊട്ടലും മറ്റും പോലെയുള്ള ദുരന്തങ്ങള്‍ !!
ഏറെ കാലികമായ "ഒരുചോദ്യം" ഒത്തിരി ഇഷ്ടമായി!!

നന്ദന said...

അക്രമികള്‍ക്ക് നല്ലൊരു മുന്നറിയിപ്പാണ് ഈ കവിത
(ഓഫ്: follow കൊടുത്താല്‍ നന്നായിരുന്നു ..പോസ്റ്റ്‌ തത്സമയം കാണാം )
നന്‍മകള്‍ നേരുന്നു
നന്ദന

Mahesh Cheruthana/മഹി said...

പ്രിയപ്പെട്ട രാമ്സ്,

ആദ്യ കമന്റിനു നന്ദി!

പ്രിയപ്പെട്ട എഴുത്തുകാരി:തീര്‍ ച്ചയായും ഇനി ഒരു മോചനം സാധ്യമല്ല!
സന്ദര്‍ ശനത്തിനു നന്ദി!

പ്രിയപ്പെട്ടസ്വാതി :സന്തോഷം ,സന്ദര്‍ ശനത്തിനു നന്ദി!

പ്രിയപ്പെട്ട നന്ദന :നിറഞ്ഞ സ്വാഗതം ,
തീര്‍ച്ചയായും , നിറഞ്ഞ നന്ദി !!

Irshad said...

ഒരുപാടു ചോദ്യങ്ങള്‍ക്കുത്തരം തേടി ഒരു ചോദ്യം.

ഇഷ്ടപ്പെട്ടു. എല്ലാവരും ഒത്തു പിടിച്ചാല്‍ പകുതി ദൂരമെങ്കിലും തിരിച്ചു പോക്കു സാദ്ധ്യമായേക്കും.

Mahesh Cheruthana/മഹി said...

ഭായി സന്ദർശനത്തിനും കമ്മന്റിനും ഒത്തിരി സന്തോഷം ! അതെ എല്ലാവരും മനസ്സുവച്ചാൽ !!!!!!!!

ഗീത said...

ആ വേദനകള്‍ ഒന്നു തിരിച്ചറിയുകയെങ്കിലും ചെയ്തെങ്കില്‍...

Mahesh Cheruthana/മഹി said...

പ്രിയപ്പെട്ട ഗീതേച്ചി,
സന്ദര്‍ശനത്തിനുനിറഞ്ഞ നന്ദി!!
തീർച്ചയായും അതിനുള്ള ഒരു മനസ്സെങ്കിലും കണിച്ചിരുന്നെങ്കിൽ .........

ശ്രീ said...

നല്ല താളത്തില്‍ വായിയ്ക്കാനാകുന്നു...

നന്നായിരിയ്ക്കുന്നു, മഹേഷ് ഭായ് :)

Mahesh Cheruthana/മഹി said...

ശ്രീഭായി ,
സന്ദർശനത്തിനും കമന്റിനും സന്തോഷം !

Mahesh Cheruthana/മഹി said...

എല്ലാ ബൂലോകര്‍ക്കും എന്റെ

"ഹൃദ്യമായ ക്രിസ്തുമസ്സ്‌ പുതുവല്‍സര ആശംസകള്‍"

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

മഹി..വളരെ നന്നായിട്ടുണ്ട്.. വരാൻ വൈകിയതിനു ക്ഷമിക്കുക..

ആശംസകൾ

Mahesh Cheruthana/മഹി said...

പ്രവീണ്‍ ,
സന്ദർശനത്തിനും കമന്റിനും നന്ദി!