Sunday, February 4, 2007

രാത്രി മഴ...............

മഴയുടെ ജാലകം വാതില്‍ തുറക്കുന്ന
മധുമാസരജനിതന്‍ പൊന്നുഷസ്‌
നിനവുതന്‍ തന്ത്രിയില്‍ മണിവീണമീട്ടിയെന്‍
ഹൃദയരാഗങ്ങള്‍ മിഴിതുറന്നു
ഓര്‍മകള്‍ എപ്പൊഴൊ പെയ്തൊഴിയാത്തൊരു
കാര്‍മേഘമായി നിറഞ്ഞു നിന്നു
വാര്‍മഴവില്ലിന്റെ വര്‍ണരാജികള്‍
സന്ധ്യതന്‍ ശോഭയില്‍ തെളിഞ്ഞു നിന്നു
മഴയുടെ,മണ്ണിന്റെ,പൂവിന്റെ, പുഴയുടെ
മന്ദസ്മിതത്തില്‍ തിളങ്ങി നിന്നു..........

Copy Right (C) 2007MaheshCheruthana

6 comments:

നന്ദു said...

മഹീ :) നല്ല കവിത. തുടര്‍ന്നുമെഴുതൂ.

കവിത എഴുതി പോസ്റ്റ് ചെയ്താല്‍ മാത്രം പോരാ അത് ഒരു കമന്റിലൂടെ ബൂലോകരെ അറിയിച്ചാല്‍ പിന്മൊഴി കമന്റ് വായിക്കുന്നവര്‍ക്കും ഇവിടെ വന്നു നോക്കാം.

അല്ലെങ്കിലേ കവിതയെന്നു കേട്ടാല്‍ പൊതുവേ അലര്‍ജിയുള്ള കൂട്ടരാണ്‍ ബൂലോകത്തില്‍ എന്നു തോന്നുന്നു.
Navan
ഗായത്രി
ദൃശ്യന്‍ | Drishyan
വല്യമ്മായി
പി. ശിവപ്രസാദ്
Malayalee
അഗ്രജന്‍
Physel
indiaheritage
Magu
അനംഗാരി
Anonymous
വിശ്വപ്രഭ viswaprabha
പൊതുവാളന്‍

ചേട്ടന്മാരെ ഈ കൊച്ചനിയനെകൂടെയൊന്നു കൈപിടിച്ചു നടത്തണേ.

salil | drishyan said...

മഹീ,
കവിത കൊള്ളാം.

നന്ദൂ,
ഈ ലിസ്റ്റിന്‍‌റ്റെ ‘criteria' മനസ്സിലായില്ലാട്ടോ?
പക്ഷെ എന്തായാലും ഈ ലിസ്റ്റില്‍ എന്‍‌റ്റെ പേരു കണ്ടപ്പോള്‍ മനസ്സൊന്ന് സന്തോഷിച്ചു :-)

സസ്നേഹം
ദൃശ്യന്‍

G.MANU said...

feelings transformed into words...good poem

Mahesh Cheruthana/മഹി said...

നന്ദുവേട്ടനും(പ്രായം കുറവാണെങ്കില്‍ ക്ഷമിക്കു), ദ്രിശ്യനും,മനുവിനും,
കമന്റ്‌ രേഖപ്പെടുതിയതിനു നന്ദി.എന്നേയും ബൂലോകത്തിലെ പ്രമുഖരുടെ പട്ടികയിലേക്ക്കു നോമിനേറ്റ്‌ ചെയ്യാന്‍ ശ്രമിചതില്‍ സന്തോഷം.ഇനിയും നിങ്ങളുടെ വിലപ്പെട്ട നിര്‍ദേശങ്ങള്‍പ്രതീഷിക്കുന്നു!

ഷാനവാസ്‌ ഇലിപ്പക്കുളം said...

പ്രിയപ്പെട്ട മഹിയ്ക്ക്,
ഗതകാല സ്മരണകളുടെ മേഘങ്ങള്‍ ഒരു രാത്രിമഴയായ്(മധുമാസ രജനി തന്‍പൊന്നുഷസ്സ്..) ‍പെയ്തൊഴിയാതെ...
(“ഓര്‍മകള്‍ എപ്പൊഴൊ പെയ്തൊഴിയാത്തൊരു
കാര്‍മേഘമായി നിറഞ്ഞു നിന്നു“)
ചെറുതും കാവ്യഭംഗിയുള്ളാതും സുന്ദരവുമായ കവിത. ഇനിയുമെഴുതുക, ആത്മാര്‍ത്ഥതയുടെ നിറങ്ങള്‍ പെയ്യുന്ന അഭിനന്ദനങ്ങള്‍! നന്ദുവിന്റെ സന്‍‌മനസ്സും, പ്രോത്സാഹനവും അഭിനന്ദനീയം.

Mahesh Cheruthana/മഹി said...

പ്രിയപ്പെട്ട ഷാനുവിനു,
വാക്കുകള്‍ക്കു അതീതമായ നിറഞ്ഞ സ്നേഹത്തൊടെ പ്രതികരിചതിനു നന്ദി!നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ ആണു എന്നെ പോലെയുള്ള എന്തെങ്കിലും എഴുതന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ചാലക ശക്തി!ഇനിയും നിര്‍ദേശങ്ങള്‍ പ്രതീഷിക്കുന്നു !