Sunday, January 24, 2010

നഷ്ടപ്രണയം ...........................

സായന്തനത്തിന്റെ ജാലകവാതിലില്‍,
വാര്‍മഴവില്ലു നിറഞ്ഞനേരം....
ഓര്‍ മ്മയില്‍ തെളിയുന്നുപോയകാലം.....

ആമലര്‍ വാടിയും പൂത്തമരങ്ങളും,
ആമലര്‍ ചൂടിയ പാവമെന്‍ തോഴിയും ,
എനിക്കായ് മീട്ടിയതന്ത്രിതന്നീണവും,
മറക്കില്ല ഞാന്‍ സഖീ നേരിന്റെ നാള്‍ വരെ ....

പ്രിയസഖി എന്തിനോ പ്രണയിച്ചിരുന്നു നാം
,
ജീവിതയാത്രയില്‍ ഓര്‍ മ്മിക്കുവാന്‍ ..
എന്‍സഖി എപ്പൊഴൊ കലഹിച്ചിരുന്നു നാം ,
തീവ്രതയാര്‍ന്നൊരു നൊമ്പരമായ് ..

വിധിയുടെ കൈകളാല്‍ വേര്‍പിരിഞ്ഞെങ്കിലും ,
ആത്മാവില്‍ നിറയുന്നു ദീപ്തസ്നേഹം ......
നിറവാര്‍ന്ന മഞ്ഞിന്‍ കണങ്ങള്‍ പോലെ ,
ശരത് കാല മേഘവിശുദ്ധിപോലെ ......

Copy Right (C) 2010 MaheshCheruthana

17 comments:

Mahesh Cheruthana/മഹി said...

ഈ പുതു വര്‍ഷത്തില്‍ പ്രണയിക്കുന്നവര്‍ ക്കായ് എന്റെ ആദ്യ പോസ്റ്റ്,

"പ്രിയസഖി എന്തിനോ പ്രണയിച്ചിരുന്നു നാം "

rd8578977 said...

Mahi,valare nalla ashayam... pakshe oru abhiprayam parayatte kavitha poorthi aya oru anubhavam kittunilla. kaviyude manassin ullil iniyum kure varnikkanum parayuvanum bakki ulla pole oru tonnal... Vidiyude verpaduttalil piriyendi vannekkavunna pranayangalku varnikkan iniyum nirangal undakille?

Typist | എഴുത്തുകാരി said...

നിറവാര്‍ന്ന മഞ്ഞിന്‍ കണങ്ങള്‍ പോലെ ,
ശരത് കാല മേഘവിശുദ്ധിപോലെ ......

പ്രണയം തുടര്‍ന്നുകൊണ്ടേയിരിക്കട്ടെ.

Mahesh Cheruthana/മഹി said...

പ്രിയപ്പെട്ട രാം ,
ആദ്യ കമന്റിനു നന്ദി! അഭിപ്രായം തീര്‍ ച്ചയായും മാനിക്കുന്നു. പൂര്‍ ണ്ണമായി എന്നു തോന്നുന്നില്ലെങ്കില്‍ എന്റെ പരിമിതിയായി ഞാന്‍ മനസ്സിലാക്കുന്നു!ഇനിയും ഇത്തരം സുതാര്യമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു!

പ്രിയപ്പെട്ട എഴുത്തുകാരി ,
പ്രതികരണത്തിനു നന്ദി!

rd8578977 said...

marakilla malor malayala tanima ulla oru hridyamam kavithaye......... pinne e kaviyeyum.....

ഗീത said...

മഹീ ഈ കവിത കാണാന്‍ താമസിച്ചു പോയി.
നഷ്ടപ്രണയമാണെങ്കിലും അതുമൊരു മധുരം പകരുന്നുണ്ട് അല്ലേ?

ശ്രീ said...

നന്നായിരിയ്ക്കുന്നു, മഹേഷ് ഭായ്... നല്ല വരികള്‍!

Mahesh Cheruthana/മഹി said...

രാം ,വീണ്ടും വന്നതില്‍ സന്തോഷം !

ഗീതേച്ചി: എത്തിയല്ലൊ അതു തന്നെ സന്തോഷം !

അതെ പ്രണയത്തിനു എന്നും ഒരു മധുരം ഉണ്ടായിരിക്കുമല്ലെ!

ശ്രീ: എത്തിയതില്‍ സന്തോഷം

smitha adharsh said...

പ്രണയത്തിലെ നൊമ്പരങ്ങള്‍..അതിലെ നന്മ..ഒക്കെ ഇപ്പോഴുണ്ടോ? കഴിഞ്ഞ തവണ നാട്ടിലെത്തിയപ്പോള്‍ അടുത്ത വീട്ടിലെ എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന കുട്ടി പറഞ്ഞ 'അഡ്ജസ്റ്റ്മെന്റ് ' പ്രണയങ്ങളെ ക്കുറിച്ചു കേട്ട് വാ പൊളിച്ചു പോയി..നമ്മളൊക്കെ കാലാഹരനപ്പെട്ടുകൊണ്ടിരിക്കുന്നു

Mahesh Cheruthana/മഹി said...

സ്മിതാജി ടീച്ചറേ,
ഈ വഴി വന്നതില്‍ ഒത്തിരി സന്തോഷം !
തീര്‍ച്ചയായും ഇപ്പോള്‍ അഡ്ജസ്റ്റ്മെന്റ് പ്രണയങ്ങളുടെ കാലമാണു, അതില്‍ നന്മയ്ക്കും നൊമ്പരങ്ങള്‍ ക്കും ഇടമില്ല.പ്രണയത്തിന്റെ അര്‍ഥവും അങ്ങനെ മാറിക്കൊണ്ടിരിക്കുന്നു`...

ജീവി കരിവെള്ളൂർ said...

നല്ല പ്രണയഗാനം ...

Mahesh Cheruthana/മഹി said...

ജീവി കരിവെള്ളൂര്‍ :പ്രതികരണത്തിനു നന്ദി!

jayanEvoor said...

പ്രണയനൊമ്പരങ്ങൾ കൊള്ളാം.

ഉടൻ പുതിയ പോസ്റ്റിടൂ!

Jishad Cronic said...

കൊള്ളാം..

Ardhra Prakash said...

അങ്കിള്‍,

അങ്കിള്‍ എനിക്കൊരു കമന്റ്‌ അയച്ചിരുന്നു. മുന്‍പാണ്‌ . എക്സാം ആയതുകൊണ്ട് റിപ്ല്യ്‌ അയക്കാന്‍ പറ്റിയില്ല. നന്ദിയുണ്ട്. വളരെക്കാലം വരണ്ടു കിടന്ന ഭൂമിക്കു വെള്ളം കിട്ടിയപോലെ.(അങ്കിള്‍-ഇന്റെ വെബ്‌ പേജില്‍ എല്ലാവരും കവിതാഭാഷയിലനല്ലോ converse ചെയ്യുന്നത്‌ . അത് ഞാന്‍ ഒന്ന് ശ്രമിച്ചു നോക്കിയതാണ്)

ഞാന്‍ പുതിയ രണ്ടു പോസ്റ്റ്‌ ഇട്ടിട്ടുണ്ട്. നോക്കും എന്നും അതെപ്പറ്റി കമന്റ്‌ എഴുതുമെന്നും വിശ്വസിക്കുന്നു.

അങ്കിള്‍-ഇന്റെ ജനുവരി-ഇലെ പോസ്റ്റ്‌ വായിച്ചു. വളരെ നല്ലതാണു. ഞാനും വലുതാകുമ്പോള്‍ അങ്ങനെ പ്രാസതോടെയും ഈണത്തോടെയും എഴുത്തും എന്ന് വിശ്വസിക്കുന്നു. എന്തായാലും അങ്കിള്‍ തന്ന പ്പോത്സഹണം എന്നെ ഒത്തിരി സഹായിക്കുന്നുണ്ട്.

നന്ദി.

Ardhraprakash

Jishad Cronic said...
This comment has been removed by the author.
Mahesh Cheruthana/മഹി said...

jayanEvoor : മാഷേ സന്തോഷം !

Jishad Cronic: നന്ദി!

ആര്‍ദ്ര പ്രകാശ്‌ :മോളേ വന്നതില്‍ സന്തോഷം !