Sunday, December 30, 2007

ഒരു യാത്രാമൊഴി..................

ഇതു ഡിസംബറിന്റെ യാത്രാമൊഴി.
ഓര്‍മകളുടെ വിസ്മയഭൂവില്‍ ഒരായിരം
വര്‍ണങ്ങള്‍ നിറചു ഒരു വര്‍ഷം കൂടി വിടപറയുകയാണു.
ഡിസംബറിന്റെ നക്ഷത്ര രാവുകള്‍ക്കു പോലും
വിടവാങ്ങലിന്റെ നനുത്ത സ്പര്‍ശം.
പുലരിയുടെ പൊന്‍പ്രഭയിലും
നഷ്ടപ്പെടലിന്റെ മിഴിനീര്‍കണങ്ങള്‍.
മനസ്സില്‍ താലോലിക്കാന്‍ മഴവില്ലിന്റെ
വര്‍ണരാജികളും നൊമ്പരത്തിന്റെ കുളിരും
നല്‍കി മോഹങ്ങളും മോഹഭംഗങ്ങളും ബാക്കിയാക്കി
കാലത്തിന്റെ അരങ്ങില്‍ നിന്നും
നക്ഷത്രങ്ങളുടെ തോഴി നടന്നകലുകയാണു.
ഇനി യാത്രാ മൊഴി മാത്രം!!!
ഒപ്പം പുതിയ പ്രതീക്ഷകളും!!!

"എല്ലാ ബൂലോകര്‍ക്കും ഹൃദ്യമായ പുതുവല്‍സര ആശംസകള്‍"

Sunday, December 2, 2007

നിറഞ്ഞ സ്നേഹത്തോടെ!!!!!!!!!!!!!

പ്രിയരെ .
മനസ്സിലും മണ്ണിലും പുല്‍ക്കൊടിതുമ്പിലും മഞ്ഞുതുള്ളിയുടെ നൗര്‍മല്യവുമായി December വീണ്ടുമെത്തി.എന്റെ ബൂലോക വാസത്തിനും അങ്ങനെ ഒരു വയസ്സു തികഞ്ഞു.ഈ ഒന്നാം പിറന്നാളില്‍ മറക്കാനാവാത്ത ഒത്തിരി മുഖങ്ങളുണ്ടു.എങ്കിലും എനിക്കു ആദ്യമായി കമന്റ്‌ രേഖപ്പെടുത്തിയ ഷാനവാസ്‌,ജി മനു,കിരണ്‍ തോമസ്‌,പീലികുട്ടി,,വല്യമ്മായി എന്നും നല്ല ഉപദേശങ്ങള്‍ (വിമര്‍ശനങ്ങളും)തന്നിട്ടുള്ള ദ്രിശ്യനും,നന്ദുവും പിന്നെ കവിയരങ്ങിലെക്കു ക്ഷണം വാഗ്ദാനം ചെയ്ത India heritage (ക്ഷണം ഇപ്പൊഴും കിട്ടിയിട്ടില്ല) ഒപ്പം ഈ ഇടനാഴിയിലൂടെ മിണ്ടാതെ പോയവര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിയ എന്റെ പ്രിയപ്പെട്ടവര്‍ക്കും നിറഞ്ഞ നന്ദി.ഇനിയും നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ പ്രതീഷിക്കുന്നു.ഈയവസരത്തില്‍ ഞാനറിയുന്ന ഞാന്‍ കേള്‍ക്കുന്ന അനുഭവങ്ങളിലേക്കു നമുക്കുചുറ്റുമുള്ള സമകാലീന സംഭവങ്ങള്‍ക്കായി ഒരു പുതിയ ബ്ലോഗു (കണ്ടതും കേട്ടതും)കൂടി ആരംഭിക്കുന്നു.
നിറഞ്ഞ സ്നേഹത്തോടെ
നിങ്ങളുടെ മഹി

Wednesday, November 7, 2007

ഒരു കൊച്ചു സ്വപ്നം!!!!!!!!!!!

ഒരു പിഞ്ചുമനസ്സിന്റെ കഥയാണിതു ,
ഒരു നല്ല നാടിന്റെകനിവാണിതു .
കുസ്രുതികള്‍ കാട്ടെണ്ട പ്രായത്തിലന്നിവന്‍,
ഏങ്ങീക്കരയുന്നു ബന്ധനത്തില്‍.
അമ്മതന്‍ അമ്മിഞ്ഞ പാല്‍ നുകരേണ്ടവന്‍ ,
ദാഹജലത്തിനായി കേണിടുന്നു .
ഓമന മുത്തം കൊതിക്കുമ്പോഴെക്കെയും,
സിഗരറ്റുകൊള്ളികള്‍ തഴുകിടുന്നു.
ഒരുനേരമെങ്കിലും ആ കുഞ്ഞു വയറിനായി,
കളിക്കൂട്ടുകാരന്റെ പാത്രം വേണം .
നിറമുള്ള പൂക്കളൊ ,തുമ്പികളൊ ,
പൂനിലാപുഞ്ചിറി പോലുമന്നു,
അവന്റെ സ്വപ്നങ്ങളിലില്ലായിരുന്നു.
എങ്കിലും എന്നും അവന്റെ ഇഷ്ടം,
കൂടെ കിടക്കുന്ന നായ മാത്രം.
മന:സാക്ഷിയില്ലത്ത മാത്രുത്വമേ,
നീ മലയാളിയായതു തന്നെ കഷ്ടം !
എന്നിട്ടുമിന്നവന്‍ എത്തി ചേര്‍ന്നു,
കരുണ വറ്റാത്ത ജനമനസ്സില്‍ .
അവന്റെ സ്വപ്നങ്ങള്‍ക്കിന്നു വര്‍ണമുണ്ടു ,
ആ കുഞ്ഞു കണ്ണില്‍ പ്രതീക്ഷയുണ്ടു.
ഉയരങ്ങളിലേക്കുള്ള യാത്രയില്‍ ,
എന്നും നന്മ നിറഞ്ഞ സമൂഹമുണ്ടു .
മാധ്യമ ധര്‍മം ഒരിക്കല്‍ കൂടി ,
നല്ല ജനങ്ങള്‍ക്കു ബോധ്യമായി.

[മാത്രു വാല്‍സല്യം നിഷേധിക്കപ്പെട്ട അനാഥ ബാല്യങ്ങള്‍ക്കു സമര്‍പ്പണം]
(കേരളത്തിന്റെ മലയോരജില്ലയില്‍ നിന്നുള്ള മാധ്യമ വാര്‍ത്തകളാണു ഇതിനാധാരം)

Copy Right (C) 2007MaheshCheruthana

Friday, November 2, 2007

മഴ ഒരു അനുഭൂതിയാണു !!!!!!!!!!!!!

ഒരു അനുഭൂതിയാണു !
നന്മയുടെ മേല്‍ തിന്മ പോലെ ,
പരാജയത്തിന്റെ മേല്‍ വിജയം പോലെ.
വറുതിക്കുമേല്‍ ഇളനീരിന്റെ ,
നിശ്വാസവുമായി പെയ്തിറങ്ങുന്നു .
സന്തോഷത്തിന്റെ മേല്‍ ,
പ്രതികാരത്തിന്റെ രൗദ്രഭാവവുമായി,
അലറിയടിക്കുന്നു .
എങ്കിലും മഴ നിറവാര്‍ന്ന അനുഭൂതിയാണു! !!!!!!!!
സങ്കല്‍പ്പങ്ങള്‍ക്കും, ചിന്തകള്‍ക്കും,
ആഗ്രഹങ്ങള്‍ക്കും, മീതെ കോരി ചൊരിയുന്ന
ജല കണങ്ങളാണു !
ഓര്‍മകള്‍ക്കുമപ്പുറം പ്രയാണമാരംഭിചു
അമൃതവര്‍ഷം ചൊരിഞ്ഞുകൊണ്ടിരിക്കുന്നു .
ആകാശനീലിമയില്‍ വര്‍ണങ്ങളുടെ
വിസ്മയചാര്‍ത്തുമായി ആ ചില്ലുജാലകം
അനുഭൂതിയായി നിറയുന്നു!!!!!!!!!!!!!!!

Monday, October 1, 2007

എന്തിനി ക്രൂരത..........!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ദുരന്തത്തിനാണു ഇന്നു വര്‍ക്കല സാക്ഷിയായതു.മകളൊടൊപ്പം യാത്ര ചെയ്ത രക്ഷിതാവിനു റെയില്‍ വയുടെ നിരുത്തരവാദിത്വ പരമായ പ്രവര്‍ത്തിമൂലം മകളുടെ മുന്‍പില്‍ വചു പിടഞ്ഞു മരിക്കേണ്ടി വന്നു.പോക്കട്ടടിക്കാരനെ പിന്‍ തുടര്‍ന്നു ട്രെയിനിന്റെ വാതിലില്‍ നിന്നു വീണു മാന്നാര്‍ സ്വദേശ്ശി മരണമടഞ്ഞതു യാത്രക്കാരുടെ ജീവനും സ്വത്തിനും മാനുഷിക പരിഗണന നല്‍കാത്ത ക്രുരമായ അവഗണനയിലേക്കാണു റെയില്‍ വയെ വിരല്‍ ചൂണ്ടുന്നതു.R P F ന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്ങില്‍ ഒഴിവാക്കാമയിരുന്നതാണു ഈ ദുരന്തം....വരുമാനം മാത്രം ലക്ഷ്യമിട്ടു മുന്നൊട്ടു കുതിക്കുന്ന ഇന്ത്യന്‍ റെയില്‍ വേയെ സുരക്ഷ പാളിച മൂലം ജീവിതം ഹോമിക്കെണ്ടി വരുന്ന മനുഷ്യ ജന്മങ്ങളുടെ കതകള്‍ മറക്കാതിരിക്കട്ടെ! ജനപ്രതിനിധികളും മാധ്യമങ്ങളും ജനകീയ കൂട്ടായ്മക്ലും റെയില്‍ വയെ മന്ത്രിയുടെ അറിവിലേക്കു ഇത്തരം സംഭവങ്ങളെ കൊണ്ടു വരുമെന്നു പ്രത്യാശിക്കാം !!!!!ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ!!!!!!!!!!

Saturday, March 31, 2007

പ്രണയത്തിനെപ്പൊഴും മധുവസന്തം !!!!!!!!!!!!!!!!!!!!!

പ്രണയത്തിനെപ്പൊഴും മധുവസന്തം
എന്‍ പ്രണയനിക്കുള്ളീലൊ മന്ദഹാസം,
വാടാതെ കൊഴിയാതെ പാറിപ്പറക്കുന്ന
വാര്‍മഴവില്ലിന്റെ ചാരുഹാസം,
ഹൃദയത്തിനുള്ളിലെ അണയാത്ത ദീപമായ്‌
എരിയുന്ന ഒരുപിടി ഓര്‍മകളായി,
അലറുന്ന ആഴിതന്‍ വീചിയില്‍ പോലും
പ്രണയസംഗീതത്തിന്റെ ദല മര്‍മ്മരം,
മനസ്സിന്റെ അകതാരില്‍ അറിയാതെ കൂമ്പിയ
സ്വപ്ന സമാനമാം സ്നേഹമന്ത്രം,
മേടപ്പുലരിക്കു കൂട്ടിനായെത്തുന്ന
പൊന്‍ കണിക്കൊന്നയെ പ്പോലെ നിത്യം
മനസ്സില്‍ പ്രതീക്ഷ തന്‍ പൊന്‍ കതിര്‍ചിന്തുമായി
ഇന്നിന്റെ സത്യമായി നീ വന്നു നിന്നു!!!!!!!!!!!!!!!

Copy Right (C) 2007MaheshCheruthana

Saturday, March 17, 2007

കൂട്ടുകാരി....................................

അന്നു,
യാന്ത്രികതയുടെ ഗതിവേഗത്തിനൊപ്പം സഞ്ചരിചവള്‍,
അക്ഷരങ്ങള്‍ക്കു ആംഗലേയത്തിന്റെ സ്വരചാര്‍ത്തണിയിചവള്‍,
ഇന്നു,
സൗഹൃദത്തില്‍ പ്രകാശത്തിന്റെ വര്‍ണരാജി പരത്തുന്നവള്‍,
ചിരികളില്‍ ബാല്യത്തിന്റെ കൂതുഹലമുണര്‍ത്തുന്നവള്‍,
നാളെ ,
സ്വപ്നങ്ങളില്‍ വിസ്മയത്തിന്റെ ദ്രിശ്യ ഭംഗി നല്‍കുന്നവള്‍,
വാക്കുകളില്‍ പ്രതിരോധത്തിന്റെ കോട്ട കെട്ടുന്നവള്‍,
പ്രവര്‍ത്തിയില്‍ നൂലിഴകളാല്‍ മഴവില്ലു തീര്‍ക്കുന്നവള്‍।

Copy Right (C) 2007MaheshCheruthana

Monday, March 5, 2007

എങ്കിലും സന്ധ്യേ .....................

ഓര്‍മ്മയില്‍ തെളിയുന്ന കാര്‍ത്തിക ശോഭയില്‍
സന്ധ്യേ നിനക്കെന്തു ഭംഗി!
സായന്തനത്തിന്റെ സുര്യമുഖങ്ങളില്‍
സന്ധ്യ തന്‍ നിശ്വാസം ഞാനറിഞ്ഞു,
സായംസന്ധ്യയില്‍ ചക്രവാളങ്ങളില്‍
അവളുടെ പുനര്‍ജ്ജനി ഞാന്‍ കണ്ടു,
നിറവാര്‍ന്ന സൂര്യനെ പുല്‍കിതലോടി നീ
കൂരിരുള്‍ രാവില്‍ അലിഞ്ഞു ചേര്‍ന്നു,
പൂനിലാ ചന്ദ്രനെ ദീപം തെളിയിചു
ആകാശപാതയില്‍ നീ നയിചു,
എങ്കിലും സന്ധ്യേ നിന്നാത്മരോദനം
ആഴിതന്‍ വീചിയീല്‍ അലയടിചു!

Copy Right (C) 2007MaheshCheruthana

Thursday, February 8, 2007

പ്രണയപൂര്‍വ്വം...................

എന്തിനെന്നറിയതെയീ പ്രണയം,
മനസ്സിന്റെ അകതാരിന്‍ ദിവ്യ സ്പര്‍ശം.
അതിരുകളില്ലാത്ത ആത്മഹര്‍ഷം.
സ്വപ്നങ്ങള്‍ വര്‍ണ്ണക്കുട നിവര്‍ത്തും,
പ്രണയാര്‍ദ്രമാകുമി പൊന്‍ വസന്തം.
ചന്ദനമരത്തിന്‍ സുഗന്ധമല്ലൊ,
മധുരമാം സ്വരരാഗ സുധകളല്ലൊ,
എവിടെയെന്നറിയാതെ,ഏപ്പൊഴെന്നറിയാതെ,
പാടാന്‍ ശ്രമിക്കുന്ന വരികളല്ലൊ,
ജീവിത ഗന്ധിയാം പൊന്‍ പ്രണയം.
ഭാഷകളില്ലാത്ത,ദേശങ്ങളില്ലാത്ത,
മൗനമാം ഹൃദയത്തുടിപ്പുകള്‍ കോര്‍ക്കുന്ന
തരളിത പുഷ്പമായി ഈ പ്രണയം.
വിരഹത്തിന്‍ നൊമ്പരപ്പാടുകള്‍ മായ്ക്കുവാന്‍
പ്രകൃതി തന്‍ വിസ്മയം പ്രണയമല്ലോ......

Copy Right (C) 2007MaheshCheruthana

Sunday, February 4, 2007

രാത്രി മഴ...............

മഴയുടെ ജാലകം വാതില്‍ തുറക്കുന്ന
മധുമാസരജനിതന്‍ പൊന്നുഷസ്‌
നിനവുതന്‍ തന്ത്രിയില്‍ മണിവീണമീട്ടിയെന്‍
ഹൃദയരാഗങ്ങള്‍ മിഴിതുറന്നു
ഓര്‍മകള്‍ എപ്പൊഴൊ പെയ്തൊഴിയാത്തൊരു
കാര്‍മേഘമായി നിറഞ്ഞു നിന്നു
വാര്‍മഴവില്ലിന്റെ വര്‍ണരാജികള്‍
സന്ധ്യതന്‍ ശോഭയില്‍ തെളിഞ്ഞു നിന്നു
മഴയുടെ,മണ്ണിന്റെ,പൂവിന്റെ, പുഴയുടെ
മന്ദസ്മിതത്തില്‍ തിളങ്ങി നിന്നു..........

Copy Right (C) 2007MaheshCheruthana

Wednesday, January 31, 2007

ജന്മദിനം..........

മനസിന്റെ കിന്നരി-

തൂവലുകള്‍ കൊഴിയുന്ന

കാലത്തിന്‍ സമ്മാനം

ജന്മദിനം!

ഒരു പിടി ഓര്‍മകള്‍നിനവു തന്‍

പ്രതീക്ഷകള്‍വിരുന്നിനെത്തുന്ന

പൊന്‍സുദിനം!...............

Copy Right (C) 2007MaheshCheruthana

Tuesday, January 30, 2007

കൗമാരത്തിന്റെ നോട്ടുബൂക്ക്‌

കൗമാരത്തിന്റെ നോട്ടുബൂക്ക്‌,-----------
ഇതു മലയാളത്തിന്റെ പുണ്യം.മലയാളത്തിന്റെ സര്‍ഗധനരായ പ്രതിഭകളായ പദ്മരാജനും,ഭരതനും,അരവിന്ദനും പിന്നാലെ പുതു തലമുറയും ആ പാതയിലെക്കു നടന്നുകയറുന്നു!ഉദയനാണുതാരത്തിലൂടെ മലയാളിക്കു സിനിമയുടെ പുതിയ കാഴ്ചകള്‍ കാണിച റോഷന്റെ തികചും അഭിനന്ദനമര്‍ഹിക്കുന്ന മറ്റൊരു ചലചിത്ര കാവ്യം!എഴുതുന്നതെന്തും മലയാളിയുടെ ചിന്തയിലെക്കു കടന്നു വരുന്ന പ്രമേയത്തെ ആധാരമാക്കുന്ന മലയാളത്തിന്റെ സ്വന്തം കുട്ടികള്‍ ബോബ്ബ്യ്യും സഞ്ചയ്യും കാണിച ധൈര്യം അപാരം തന്നെ!മാറുന്ന കൗമാരത്തിന്റെ മലയാളിയുടെ വേഗമേറിയ ജീവിതത്തിന്റെ,സ്നേഹം നഷ്ടമാകുന്ന കൗമാരത്തിന്റെ ദുരിതത്തിന്റെ നേര്‍ക്കാഴ്ച ഓരോ മാതാപിതാക്കളും കുട്ടികളും കാണേണ്ട മനോഹര ചിത്രം.ഇതു മാതാപിതാക്കളുടെ ബോധ തലത്തിലേക്കു വീശി അടിക്കുന്ന ഒരു ഓര്‍മപെടുത്തല്‍.അതി മനോഹരമയ ദ്രശ്യ ചാരുതയും,പ്രതിഭ കളുടെ സംഗ്ഗമവും ഈ മനോഹരചിത്രത്തെ മികചതാക്കി.ഈ ചലചിത്ര കാവ്യത്തിലെ സുരേഷ്‌ ഗോപിയുടെ പ്രകടനത്തെ സിനിമ ശാലയിലെ നിറഞ്ഞ കയ്യടി മാത്രം മതി ഓര്‍മപ്പെടുത്താന്‍!ചിത്രത്തിന്റെ എണ്ണമല്ല അതിന്റെ അതിലെ സന്ദേശമാണു പ്രധാനമെന്നു റോഷന്‍ ഒന്നു കൂടി ഓര്‍മപ്പെടുത്തി!ഇതിന്റെ നിര്‍മാതാവായ ഗ്രഹലക്ഷ്മിക്കും അഭിമാനിക്കം!എങ്കിലും അതിലെ മൂന്നു പെണ്‍ കൗമാരവും അഭിനന്ദനം അര്‍ഹിക്കുന്നു ഒപ്പം പുതിയ സംഗീത സംവിധായകനും,പാട്ടെഴുതിയ വയലാറും!.ഇനിയും റോഷന്റെ നല്ല ചിത്രംകല്‍ക്കായി നമുക്കു കാത്തിരിക്കം!