Friday, November 2, 2007

മഴ ഒരു അനുഭൂതിയാണു !!!!!!!!!!!!!

ഒരു അനുഭൂതിയാണു !
നന്മയുടെ മേല്‍ തിന്മ പോലെ ,
പരാജയത്തിന്റെ മേല്‍ വിജയം പോലെ.
വറുതിക്കുമേല്‍ ഇളനീരിന്റെ ,
നിശ്വാസവുമായി പെയ്തിറങ്ങുന്നു .
സന്തോഷത്തിന്റെ മേല്‍ ,
പ്രതികാരത്തിന്റെ രൗദ്രഭാവവുമായി,
അലറിയടിക്കുന്നു .
എങ്കിലും മഴ നിറവാര്‍ന്ന അനുഭൂതിയാണു! !!!!!!!!
സങ്കല്‍പ്പങ്ങള്‍ക്കും, ചിന്തകള്‍ക്കും,
ആഗ്രഹങ്ങള്‍ക്കും, മീതെ കോരി ചൊരിയുന്ന
ജല കണങ്ങളാണു !
ഓര്‍മകള്‍ക്കുമപ്പുറം പ്രയാണമാരംഭിചു
അമൃതവര്‍ഷം ചൊരിഞ്ഞുകൊണ്ടിരിക്കുന്നു .
ആകാശനീലിമയില്‍ വര്‍ണങ്ങളുടെ
വിസ്മയചാര്‍ത്തുമായി ആ ചില്ലുജാലകം
അനുഭൂതിയായി നിറയുന്നു!!!!!!!!!!!!!!!

9 comments:

Mahesh Cheruthana/മഹി said...

എങ്കിലും മഴ നിറവാര്‍ന്ന അനുഭൂതിയാണു !!!!!!!!!!1

Anonymous said...

Awsome!!!...........
mahi iniyumezhuthanam.......
I am eagerly waiting for the next..........


Simi

Sherlock said...

മഹേഷേ..മഴമൂലം പ്രളയം ഉണ്ടാവും :)

Mahesh Cheruthana/മഹി said...

ജിഹേഷേ,
പ്രളയം പ്രതീഷിക്കുമ്പോള്‍ കാണുക മിക്കപ്പോഴും ചാറ്റല്‍ മഴയാണു!അഭിപ്രായം രേഖപ്പെടുത്തിയ സിമിക്കും ജിഹേഷിനും നിറഞ്ഞ നന്ദി

ശ്രീ said...

ശരിയാണ്‍...

എന്നും മഴ ഒരു അനുഭൂതിയാണ്‍.

:)

ഹരിശ്രീ said...

മഹീ,

മഴ എന്നും മനസ്സിന് കുളിര്‍മ്മയേകുന്ന ഒരു അനുഭൂതി തന്നെ

Mahesh Cheruthana/മഹി said...

ഈ കുഞ്ഞു മഴയുടെ അനുഭൂതി നുകര്‍ന്ന 'ശ്രീ'ക്കും, 'ഹരിശ്രീ'ക്കും നിറഞ്ഞ നന്ദി!

ഗീത said...

നല്ലകര്യങ്ങള്‍ നടക്കുമ്പോള്‍ മഴ പ്ര്യ്താല്‍ പ്രകൃതിയുടെ അനുഗ്രഹമുണ്ടെന്നാണ്‍് ഇവിടെ പറയുക...
ജിഹേഷിനെപ്പോലെ ഞാനും മഴ ആസ്വദിക്കാറുണ്ട്‌
മഴക്കവിതയും ആസ്വദിച്ചു.

Mahesh Cheruthana/മഹി said...

ടീചറുടെ നല്ല മനസ്സിനു നിറഞ്ഞ നന്ദി!!!