Wednesday, November 7, 2007

ഒരു കൊച്ചു സ്വപ്നം!!!!!!!!!!!

ഒരു പിഞ്ചുമനസ്സിന്റെ കഥയാണിതു ,
ഒരു നല്ല നാടിന്റെകനിവാണിതു .
കുസ്രുതികള്‍ കാട്ടെണ്ട പ്രായത്തിലന്നിവന്‍,
ഏങ്ങീക്കരയുന്നു ബന്ധനത്തില്‍.
അമ്മതന്‍ അമ്മിഞ്ഞ പാല്‍ നുകരേണ്ടവന്‍ ,
ദാഹജലത്തിനായി കേണിടുന്നു .
ഓമന മുത്തം കൊതിക്കുമ്പോഴെക്കെയും,
സിഗരറ്റുകൊള്ളികള്‍ തഴുകിടുന്നു.
ഒരുനേരമെങ്കിലും ആ കുഞ്ഞു വയറിനായി,
കളിക്കൂട്ടുകാരന്റെ പാത്രം വേണം .
നിറമുള്ള പൂക്കളൊ ,തുമ്പികളൊ ,
പൂനിലാപുഞ്ചിറി പോലുമന്നു,
അവന്റെ സ്വപ്നങ്ങളിലില്ലായിരുന്നു.
എങ്കിലും എന്നും അവന്റെ ഇഷ്ടം,
കൂടെ കിടക്കുന്ന നായ മാത്രം.
മന:സാക്ഷിയില്ലത്ത മാത്രുത്വമേ,
നീ മലയാളിയായതു തന്നെ കഷ്ടം !
എന്നിട്ടുമിന്നവന്‍ എത്തി ചേര്‍ന്നു,
കരുണ വറ്റാത്ത ജനമനസ്സില്‍ .
അവന്റെ സ്വപ്നങ്ങള്‍ക്കിന്നു വര്‍ണമുണ്ടു ,
ആ കുഞ്ഞു കണ്ണില്‍ പ്രതീക്ഷയുണ്ടു.
ഉയരങ്ങളിലേക്കുള്ള യാത്രയില്‍ ,
എന്നും നന്മ നിറഞ്ഞ സമൂഹമുണ്ടു .
മാധ്യമ ധര്‍മം ഒരിക്കല്‍ കൂടി ,
നല്ല ജനങ്ങള്‍ക്കു ബോധ്യമായി.

[മാത്രു വാല്‍സല്യം നിഷേധിക്കപ്പെട്ട അനാഥ ബാല്യങ്ങള്‍ക്കു സമര്‍പ്പണം]
(കേരളത്തിന്റെ മലയോരജില്ലയില്‍ നിന്നുള്ള മാധ്യമ വാര്‍ത്തകളാണു ഇതിനാധാരം)

Copy Right (C) 2007MaheshCheruthana

Friday, November 2, 2007

മഴ ഒരു അനുഭൂതിയാണു !!!!!!!!!!!!!

ഒരു അനുഭൂതിയാണു !
നന്മയുടെ മേല്‍ തിന്മ പോലെ ,
പരാജയത്തിന്റെ മേല്‍ വിജയം പോലെ.
വറുതിക്കുമേല്‍ ഇളനീരിന്റെ ,
നിശ്വാസവുമായി പെയ്തിറങ്ങുന്നു .
സന്തോഷത്തിന്റെ മേല്‍ ,
പ്രതികാരത്തിന്റെ രൗദ്രഭാവവുമായി,
അലറിയടിക്കുന്നു .
എങ്കിലും മഴ നിറവാര്‍ന്ന അനുഭൂതിയാണു! !!!!!!!!
സങ്കല്‍പ്പങ്ങള്‍ക്കും, ചിന്തകള്‍ക്കും,
ആഗ്രഹങ്ങള്‍ക്കും, മീതെ കോരി ചൊരിയുന്ന
ജല കണങ്ങളാണു !
ഓര്‍മകള്‍ക്കുമപ്പുറം പ്രയാണമാരംഭിചു
അമൃതവര്‍ഷം ചൊരിഞ്ഞുകൊണ്ടിരിക്കുന്നു .
ആകാശനീലിമയില്‍ വര്‍ണങ്ങളുടെ
വിസ്മയചാര്‍ത്തുമായി ആ ചില്ലുജാലകം
അനുഭൂതിയായി നിറയുന്നു!!!!!!!!!!!!!!!