Tuesday, January 30, 2007

കൗമാരത്തിന്റെ നോട്ടുബൂക്ക്‌

കൗമാരത്തിന്റെ നോട്ടുബൂക്ക്‌,-----------
ഇതു മലയാളത്തിന്റെ പുണ്യം.മലയാളത്തിന്റെ സര്‍ഗധനരായ പ്രതിഭകളായ പദ്മരാജനും,ഭരതനും,അരവിന്ദനും പിന്നാലെ പുതു തലമുറയും ആ പാതയിലെക്കു നടന്നുകയറുന്നു!ഉദയനാണുതാരത്തിലൂടെ മലയാളിക്കു സിനിമയുടെ പുതിയ കാഴ്ചകള്‍ കാണിച റോഷന്റെ തികചും അഭിനന്ദനമര്‍ഹിക്കുന്ന മറ്റൊരു ചലചിത്ര കാവ്യം!എഴുതുന്നതെന്തും മലയാളിയുടെ ചിന്തയിലെക്കു കടന്നു വരുന്ന പ്രമേയത്തെ ആധാരമാക്കുന്ന മലയാളത്തിന്റെ സ്വന്തം കുട്ടികള്‍ ബോബ്ബ്യ്യും സഞ്ചയ്യും കാണിച ധൈര്യം അപാരം തന്നെ!മാറുന്ന കൗമാരത്തിന്റെ മലയാളിയുടെ വേഗമേറിയ ജീവിതത്തിന്റെ,സ്നേഹം നഷ്ടമാകുന്ന കൗമാരത്തിന്റെ ദുരിതത്തിന്റെ നേര്‍ക്കാഴ്ച ഓരോ മാതാപിതാക്കളും കുട്ടികളും കാണേണ്ട മനോഹര ചിത്രം.ഇതു മാതാപിതാക്കളുടെ ബോധ തലത്തിലേക്കു വീശി അടിക്കുന്ന ഒരു ഓര്‍മപെടുത്തല്‍.അതി മനോഹരമയ ദ്രശ്യ ചാരുതയും,പ്രതിഭ കളുടെ സംഗ്ഗമവും ഈ മനോഹരചിത്രത്തെ മികചതാക്കി.ഈ ചലചിത്ര കാവ്യത്തിലെ സുരേഷ്‌ ഗോപിയുടെ പ്രകടനത്തെ സിനിമ ശാലയിലെ നിറഞ്ഞ കയ്യടി മാത്രം മതി ഓര്‍മപ്പെടുത്താന്‍!ചിത്രത്തിന്റെ എണ്ണമല്ല അതിന്റെ അതിലെ സന്ദേശമാണു പ്രധാനമെന്നു റോഷന്‍ ഒന്നു കൂടി ഓര്‍മപ്പെടുത്തി!ഇതിന്റെ നിര്‍മാതാവായ ഗ്രഹലക്ഷ്മിക്കും അഭിമാനിക്കം!എങ്കിലും അതിലെ മൂന്നു പെണ്‍ കൗമാരവും അഭിനന്ദനം അര്‍ഹിക്കുന്നു ഒപ്പം പുതിയ സംഗീത സംവിധായകനും,പാട്ടെഴുതിയ വയലാറും!.ഇനിയും റോഷന്റെ നല്ല ചിത്രംകല്‍ക്കായി നമുക്കു കാത്തിരിക്കം!

5 comments:

G.MANU said...

Notebook is a good movie....

കിരണ്‍ തോമസ് തോമ്പില്‍ said...

നോട്ട്‌ബുക്ക്‌ എന്ന ചിത്രം വളരെ വൈകിയാണ്‌ കണ്ടത്‌ , കാരണം ഈ ചിത്രത്തേപ്പറ്റി വന്ന വിവിധ നിരൂപണങ്ങള്‍ ചിത്രം മികച്ചതല്ല എന്ന അഭിപ്രായമാണ്‌ രേഖപ്പെടുത്തിയത്‌. എന്നാല്‍ പത്ര ദൃശ്യ മാധ്യമങ്ങള്‍ ഈ ചിത്രത്തെ വന്‍ തോതില്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ കഴിഞ്ഞ ദിവസം നോട്ട്‌ബുക്ക്‌ കാണാന്‍ പോയി. പക്ഷെ നിരൂപണങ്ങള്‍ ശരി വയ്ക്കുന്നതല്ലേ ഈ ചിത്രം എന്ന് തോന്നിപ്പോയി

4 കോടിയാണ്‌ ഈ ചിത്രത്തിന്റെ മുതല്‍ മുടക്ക്‌. വന്‍ താരങ്ങള്‍ ആരുമില്ല സാങ്കേതിക പ്രവര്‍ത്തകരും പുതുമുഖങ്ങള്‍ തന്നെ അപ്പോള്‍ ആ വഴിയും ചിലവ്‌ കുറവ്‌. അപ്പോള്‍ ബാക്കി തുകയുടെ പ്രോഡക്ഷന്‍ വാല്യൂ ഈ ചിത്രം കാണിക്കേണ്ടേ. എന്നാല്‍ അതൊന്നും നമുക്ക്‌ തോന്നുന്നില്ല എന്നാണ്‌ എനിക്കനുഭവപ്പെട്ടത്‌.

ഇനി ചിത്രത്തിലേക്ക്‌ വരുമ്പോള്‍ , ഇതിനു മുന്‍പും ഇത്തരം ചിത്രനഗ്ല് മലയാളത്തില്‍ വന്നിട്ടുണ്ട്‌. ഉദാഹരണമായി കൂടെവിടെ , ഡെയ്സി . ഈ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 4 കോടി ബഡ്‌ജറ്റുള്ള നോട്ട്ബുക്ക്‌ പിന്നില്‍ നില്‍ക്കുന്നു. ഈ സിനിമയിലെ കഥയുമായി ( നേരിട്ടിലെങ്കിലും) സാമ്യമുള്ള മറ്റൊരു ചിത്രവുമുണ്ട്‌ ഉത്തരം. ആ സിനിമ നല്‍കുന്ന ഒരു ഫീല്‍ ഈ ചിത്രത്തിന്‌ നല്‍കാന്‍ കഴിയുന്നില്ല. ഈ മൂന്നു ചിത്രവും നോട്ട്‌ബുക്ക്‌ കാണുമ്പോള്‍ ഓര്‍മ്മ വരുന്നതുകൊണ്ടാകാം അങ്ങോട്ട്‌ പൊരുത്തപ്പെടാന്‍ കഴിയുന്നില്ല.

പിന്നെ ചിത്രം വളരെ ഇഴഞ്ഞാണ്‌ നീങ്ങുന്നത്‌ എന്നുള്ളതും അവസനമാകുമ്പോള്‍ ഒരു വലിച്ച്‌ നീട്ടല്‍ അനുഭവപ്പെടുന്നതും മറ്റൊരു പോരായ്മയാണ്‌. പുതുമുഖ താരങ്ങള്‍ നിര്‍ണ്ണായക രംഗങ്ങളില്‍ Extra performance കാണിക്കാത്തതും പോരായ്മ തന്നേ. തിരക്കഥ തന്നേയാണ്‌ ഈ ചിത്രത്തിന്റെ പോരായ്മ . പുതുമുഖങ്ങളേ ഉപയോഗിച്ചുള്ള സിനിമയാകുമ്പോള്‍ ശക്തമായ തിരക്കഥ ആവശ്യവുമാണ്‌. എന്നാല്‍ ഒരു കഥ എന്ന നിലയില്‍ ഇത്‌ പൂര്‍ണ്ണമായിരുന്നു. തിരക്കഥയായപ്പോള്‍ സംഭവിച്ച ഇടിവാണ്‌ ഇതിനെ ദുര്‍ബലമാക്കിയത്‌.

റോഷന്‍ ആഡ്രൂസിനെ വിലയിരുത്താന്‍ ഒരു ചിത്രം കൂടി വേണം.

ഷാനവാസ്‌ ഇലിപ്പക്കുളം said...

പത്തുപതിനഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ പിറകിലുള്ള 'കൂടെവിടെ' യുടെയും, 'ഡൈസി' യുടേയും ഒന്നും കാലമല്ലല്ലോ 2007, ഇന്നത്തെ സിനിമയുടെയും പഴയ സിനിമകളുടെയും ചിലവുകള്‍ ഒരുപോലെയിരിക്കണമെന്നില്ലല്ലോ.ഞാനറിഞ്ഞത്‌ Love Daleലെ പ്രശസ്തമായ സ്കൂളില്‍ ചിത്രീകരിച്ചതിനാള്‍ ഈ ചിത്രത്തിന്റെ ചിലവ്‌ മൂന്നുകോടിക്കടുത്താണെന്നാണ്‌.അത്‌ ഒരുഅനാവശ്യചിലവാണെന്ന്‌ ചിത്രം കണ്ടപ്പോള്‍ തോന്നിയതുമില്ല. കിരണ്‍ പറഞ്ഞ തുകയൊക്കെ ഈസിനിമയ്ക്‌ മുടക്കിയിട്ടുണ്ടെങ്കില്‍ അതിനനുസരിച്ചുള്ള ലാഭമൊന്നും കിട്ടിയില്ലെങ്കിലും 'നോട്ടുബുക്ക്‌' ഒരുനല്ല സിനിമതന്നെയെന്ന്‌ (പ്രത്യേകിച്ചും അടുത്തകാലത്തായി കണ്ടിട്ടുള്ള സൂപ്പര്‍സ്റ്റാര്‍ ചളങ്ങളുമായി തട്ടിച്ച്‌ നോക്കിയാല്‍)സമ്മതിക്കാതിരിക്കാന്‍ കഴിയില്ല. എന്തായാലും കാലം മിന്നല്‍ വേഗതയില്‍ മാറ്റുന്ന ഇന്നത്തെ തലമുറയുടെപ്രത്യേകിച്ച്‌ പെണ്‍കൗമാരത്തിന്റെ ചിന്തകളും, പ്രണയവും,ആകുലതകളും, ആത്മാര്‍ത്ഥതയും, വിഹ്വലതകളും നിസ്സഹായതയുമെല്ലാം പ്രതിഫലിപ്പിക്കുന്ന ഒരു നല്ലചിത്രം തന്നെയാണ്‌ നോട്ടുബുക്ക്‌ എന്നണ്‌ എന്റെ അഭിപ്രായം.മാധ്യമങ്ങളുടെ യോ നിരൂപകരുടെയോ മുന്‍വിധികളില്ലാതെ എന്റെ സ്വന്തം ഇഷ്ടാനുസരണം കണ്ടതുകൊണ്ടാകാം ചിത്രം മനസ്സിനെ വല്ലതെ സ്പര്‍ശിച്ചു. അടുത്ത കാലത്തൊന്നും മലയാളസിനിമ കണ്ടിട്ട്‌ ഇങ്ങനെ തോന്നിയിട്ടില്ല.ചിത്രത്തിലെ നായികയായ സൈറയായി പുതുമുഖം റോമയുടെ അഭിനയം ഒരുപുതുമുഖത്തിന്റെ കുറവുകളില്ലാത്തതയിരുന്നു എന്ന് നിസ്സംശയം പറയാം.പകരം വെയ്കാനില്ലാത്ത പ്രകടനത്തിലൂടെ സുരേഷ്ഗോപിയും, കര്‍ശനക്കാരനായ പ്രിന്‍സിപ്പളായി വേഷമിട്ട നടനും അഭിനന്ദനമര്‍ഹിക്കുന്നു.ഏതായാലും കഴിഞ്ഞ രണ്ടുചിത്രങ്ങളെ മാത്രം വിലയിരുത്തിയാല്‍ തീര്‍ച്ചയായും റോഷനില്‍നിന്നും മലയാളസിനിമയ്ക്‌ പ്രതീക്ഷയര്‍പ്പിക്കാം.ഇത്‌ എന്റെ മാത്രം അഭിപ്രായം

Mahesh Cheruthana/മഹി said...

കിരണിനും,ഷാനുവിനും,മനുവിനും,കൗമാരത്തിന്റെ കനലുമായി വന്ന "നോട്ടു ബൂക്കി"നോടുള്ള എന്റെ കുറിപ്പിനുള്ള പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയതിനു നന്ദി!എങ്കിലും കിരണെ പറയാതെ വയ്യ.നോട്ടു ബൂക്കിന്റെ നിര്‍മ്മാണ ചിലവു കൂടിയതും സിനിമ ഇഴഞ്ഞു നീങ്ങി എന്നതു കൊണ്ടും ആ സിനിമയുടെ പിന്നിലെ നന്മയെ നമുക്കു തള്ളി കളയാനാകുമൊ?ഒരു വിനോദത്തിലുപരി ശക്തമായ ഒരു ഓര്‍മ്മപ്പെടുത്തല്‍ തന്ന സിനിമയെ അതിലെ നന്മയെ തിരിചറിയണം,ഇതു ഈ കാലഘട്ടത്തിന്റെ അവശ്യമാണു!ഇനിയും കിരണിന്റെ പ്രതികരണങ്ങള്‍ പ്രതീഷിക്കിന്നു!

Anonymous said...

Hello,
My dear friend it is a wonderful site with loveable pictures,,,,,

I don't know what to write because my words is not above all that's the reason....