Wednesday, November 7, 2007

ഒരു കൊച്ചു സ്വപ്നം!!!!!!!!!!!

ഒരു പിഞ്ചുമനസ്സിന്റെ കഥയാണിതു ,
ഒരു നല്ല നാടിന്റെകനിവാണിതു .
കുസ്രുതികള്‍ കാട്ടെണ്ട പ്രായത്തിലന്നിവന്‍,
ഏങ്ങീക്കരയുന്നു ബന്ധനത്തില്‍.
അമ്മതന്‍ അമ്മിഞ്ഞ പാല്‍ നുകരേണ്ടവന്‍ ,
ദാഹജലത്തിനായി കേണിടുന്നു .
ഓമന മുത്തം കൊതിക്കുമ്പോഴെക്കെയും,
സിഗരറ്റുകൊള്ളികള്‍ തഴുകിടുന്നു.
ഒരുനേരമെങ്കിലും ആ കുഞ്ഞു വയറിനായി,
കളിക്കൂട്ടുകാരന്റെ പാത്രം വേണം .
നിറമുള്ള പൂക്കളൊ ,തുമ്പികളൊ ,
പൂനിലാപുഞ്ചിറി പോലുമന്നു,
അവന്റെ സ്വപ്നങ്ങളിലില്ലായിരുന്നു.
എങ്കിലും എന്നും അവന്റെ ഇഷ്ടം,
കൂടെ കിടക്കുന്ന നായ മാത്രം.
മന:സാക്ഷിയില്ലത്ത മാത്രുത്വമേ,
നീ മലയാളിയായതു തന്നെ കഷ്ടം !
എന്നിട്ടുമിന്നവന്‍ എത്തി ചേര്‍ന്നു,
കരുണ വറ്റാത്ത ജനമനസ്സില്‍ .
അവന്റെ സ്വപ്നങ്ങള്‍ക്കിന്നു വര്‍ണമുണ്ടു ,
ആ കുഞ്ഞു കണ്ണില്‍ പ്രതീക്ഷയുണ്ടു.
ഉയരങ്ങളിലേക്കുള്ള യാത്രയില്‍ ,
എന്നും നന്മ നിറഞ്ഞ സമൂഹമുണ്ടു .
മാധ്യമ ധര്‍മം ഒരിക്കല്‍ കൂടി ,
നല്ല ജനങ്ങള്‍ക്കു ബോധ്യമായി.

[മാത്രു വാല്‍സല്യം നിഷേധിക്കപ്പെട്ട അനാഥ ബാല്യങ്ങള്‍ക്കു സമര്‍പ്പണം]
(കേരളത്തിന്റെ മലയോരജില്ലയില്‍ നിന്നുള്ള മാധ്യമ വാര്‍ത്തകളാണു ഇതിനാധാരം)

Copy Right (C) 2007MaheshCheruthana

16 comments:

Mahesh Cheruthana/മഹി said...

ഒരു പിഞ്ചുമനസ്സിന്റെ കഥയാണിതു,
ഒരു നല്ല നാടിന്റെ കനിവാണിതു !!!!!!!!!!!!!!

Anonymous said...

good one..

ഉപാസന || Upasana said...

മഹേഷ് നല്ല അറ്റെപ്റ്റ്
കീപ് ഇറ്റ് അപ്
:)
ഉപാസന

ഓ. ടോ: ടെബ്ലേറ്റ് അത്ര സുഖ്മായി തോന്നുന്നില്ല. എന്റെ മാത്രം അഭിപ്രായമാണീത്

ഭൂമിപുത്രി said...

ഈ സംഭവം എന്നെയും വേദനിപ്പിച്ചു.
സ്വന്തം അഛനല്ല അയാള്‍ എന്നാണ്‍ പേപ്പറില്‍ക്കണ്ടതു
അമ്മയും അങ്ങിനെ തന്നെ ആകും.
എവിടുന്നെങ്കിലും കിട്ടിയ കുഞ്ഞാകും

Mahesh Cheruthana/മഹി said...

ഉപാസന നന്ദി!
ടെബ്ലേറ്റ് പുലികളുടെ സഹായം പ്രതീഷിക്കുന്നു!
ഭൂമിപുത്രി,
ആ കുഞ്ഞിന്റെ അഛനല്ല അയാള്‍ എന്നാല്‍ അമ്മയാണു!സന്ദര്‍ശനത്തിനു നന്ദി!

G.MANU said...

good mashey

Murali K Menon said...

കഴിഞ്ഞ ആഴ്ച്ചയിലെ “കണ്ണാടി“ ഈ സംഭവം കാണിച്ചിരുന്നു. അച്ഛനും അമ്മക്കും യാതൊരു കുറ്റബോധവുമുണ്ടായില്ല. ശിശുഭവന്റെ തണലില്‍ അവന്റെ ജീവിതം ചങ്ങലക്കുരുക്കുകളില്ലാതെ തുടരും.
കവിതയിലൂടെ ആ ചിത്രം പകര്‍ന്നതിനു നന്ദി. കുറേ അക്ഷര തെറ്റുകള്‍ (മംഗ്ലീഷിന്റെ സംഭാവനയാകാം) ഉള്ളത് പോസ്റ്റ് ചെയ്യുന്നതിനു മുമ്പ് ശ്രദ്ധിക്കണം കെട്ടോ
സസ്നേഹം

K.P.Sukumaran said...

good one..

Mahesh Cheruthana/മഹി said...

വല്ല്യമ്മായി സന്തോഷം!
മനു മാഷെ നന്ദി!
മുരളി മാഷെ നന്ദി!
മംഗ്ലീഷിന്റെ തെറ്റുകള്‍ പരിഹരിക്കാന്‍ ശ്രദ്ധിക്കാം!
അന്യന്‍ നന്ദി!

Mahesh Cheruthana/മഹി said...

സിമി
ഈ വഴി വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി !

Typist | എഴുത്തുകാരി said...

കൊള്ളാം, നന്നായിട്ടുണ്ട്‌.

Mahesh Cheruthana/മഹി said...

എഴുത്തുകാരി,
സന്ദര്‍ശനത്തിനു നന്ദി!

ഗീത said...

ദൈവം ആകുഞ്ഞുങ്ങള്ക്ക്‌ സന്തോഷം നിറഞ്ഞൊരു ഭാവികൊടുക്കട്ടേ.

Mahesh Cheruthana/മഹി said...

ടീചറുടെ നല്ല മനസ്സിനു നിറഞ്ഞ നന്ദി!

ഹരിയണ്ണന്‍@Hariyannan said...

സാമൂഹ്യബോധമുള്ള വരികള്‍ക്കേ ഉയിരുണ്ടാകൂ,മൂര്‍ച്ചയുണ്ടാകൂ..
കണ്ണുകള്‍ തുറന്നിരിക്കുന്നവനും
കാണാതെപോകുന്ന,ഭൌമചിത്രങ്ങളിലേക്ക് കവിതയുടെ ക്യാമറക്കണ്ണുകള്‍ ഇങ്ങനെതിരിയട്ടെ!
കവിത്വം,ഭാവന എന്നിവക്കെല്ലാമപ്പുറമാണ് വിഷയം കൊണ്ട് വിളമ്പുന്ന എരിവുള്ള ഉള്‍ക്കാഴ്ച!!
നന്നായിരിക്കുന്നു...ഇനിയുമെഴുതുക!!

Mahesh Cheruthana/മഹി said...

ഹരിയണ്ണാ,
ഈ വഴി വന്നതിനും നിറഞ്ഞ മനസ്സൊടെ അഭിപ്രായം രേഖപ്പെടുത്തിയതിനും നിറഞ്ഞ നന്ദി!!