അണയുവാനാവാത്ത ദീപമല്ലേ!
നീയൊരു നന്മതൻ തരുവല്ലേ,
വസന്തങ്ങൾ നിറയുന്ന വാടിയല്ലേ !
അക്ഷര വിസ്മയം ആവോളം കാട്ടി നീ,
വിജ്ഞാന യാത്രയിൽ സാരഥ?യായി !
പൊരിയുന്ന വെയിലിലും കുളിരുന്ന ഓർമയായ്,
തെളിയുന്നു നിന്റെ സ്നേഹ സാമീപ്യം!
സൗഹൃദം നിറയുന്ന സ്നേഹകുംഭങ്ങളാൽ,
നീയെന്റെ ഉള്ളം നിറച്ചു തന്നു!
പൊരുതിജയിക്കുവാൻ മുന്നേറുവാൻ നീ,
ആവോളം ഊർജം പകർന്നു തന്നു!
അഛനുമമ്മക്കുമൊപ്പം ഗുരുവിനെ,
കാണണമെന്നു നീ ചൊല്ലി തന്നു!
മൊഴികളിൽ മാധുര്യം നിറയുവാനെപ്പോഴും,
നന്മതൻ വീഥ?യിൽ നീ നയിച്ചു!
പ്രണയത്തിൻ നോവുകൾ എന്നിൽ നിറച്ചു നീ,
പ്രണയാർദ്രമാക്കിയെൻ അന്ത:രംഗം!
ആലംബഹീനരെ നമ്മളായി കാണുവാൻ,
മിഴിയിൽ പ്രകാശം നിറച്ചു തന്നു!
കാലത്തിൻ ഇതളുകൾ കൊഴിയുന്ന വേളയിൽ,
കണ്ണീരാൽ നീയെന്തെ പെയ്തിറങ്ങി !
എങ്കിലും നിന്നിലെ പോയവസന്തങ്ങൾ,
ജീവിത യാത്രയിൽ ഓർമകളായി!!!!!
Copy Right (C) 2009 MaheshCheruthana
15 comments:
"എങ്കിലും നിന്നിലെ പോയവസന്തങ്ങൾ,
ജീവിത യാത്രയിൽ ഓർമകളായി!!!!!"
പൊരിയുന്ന വെയിലിലും കുളിരുന്ന ഓർമയായ്,
തെളിയുന്നു നിന്റെ സ്നേഹ സാമീപ്യം!
മഹീ...
മനോഹരമായി കലാലയ ചിത്രങ്ങള്‍ കാവ്യരൂപേണ എഴുതിച്ചേര്ത്തിരിയ്കുന്നു.
അഭിനന്ദനങ്ങള്‍ ...
:)
മനോഹരമായിരിക്കുന്നു..മഹി...അഭിനന്ദനങ്ങള്‍..
നന്നായിരിയ്ക്കുന്നു, മഹേഷ് ഭായ്
മൊഴികളിൽ മാധുര്യം നിറയുവാനെപ്പോഴും,
നന്മതൻ വീഥ?യിൽ നീ നയിച്ചു!
പ്രണയത്തിൻ നോവുകൾ എന്നിൽ നിറച്ചു നീ,
പ്രണയാർദ്രമാക്കിയെൻ അന്ത:രംഗം
എങ്കിലും നിന്നിലെ പോയവസന്തങ്ങൾ,
ജീവിത യാത്രയിൽ ഓർമകളായി
ഒത്തിരി മധുരവും,നോവും,പ്രണയാർദ്ധവുമായ സ്മരണകൾ നൽകി ഈ വരികൾ... നന്നായിട്ടുണ്ട്, ആശംസകൾ
ഹരിശ്രീ ,കണ്ണനുണ്ണി , ശ്രീ ,വരവൂരാൻ , സന്തോഷ0!!!
നന്ദി!
Ormakalude nombaram... Manoharam, Ashamsakal...!!!
Sureshkumar Punjhayil ആശംസകൾക്കു നന്ദി!
കാലത്തിൻ ഇതളുകൾ കൊഴിയുന്ന വേളയിൽ,
കണ്ണീരാൽ നീയെന്തെ പെയ്തിറങ്ങി !
വളരേനല്ല വരികൾ...
bilatthipattanam:
സന്ദര്‍ശനത്തിനു നന്ദി!!
പ്രിയ മഹി,
കലാലയത്തിന്റെ വര്‍ണാഭമായ ഓര്‍മ്മകളിലേക്കു കൂട്ടിക്കൊണ്ടുപോയതിനു ഒത്തിരി നന്ദി!
എല്ലാ ആശം സകളും !!
പാര്‍വതി,
പഴയ ഓര്‍മ്മകളിലേക്കു തിരിച്ചു പോകാന്‍ കഴിഞ്ഞു എന്നറിഞ്ഞതില്‍ ഒത്തിരി സന്തോഷം ,നന്ദി!
mahi,
kalalaythinte padavukal veendum kayariyathu pole!ezhuthu nannayirikkunnu!varikal othiri ishtappettu..........
സ്വാതി,
ഒത്തിരി സന്തോഷം ,നന്ദി!
Nannayittundu. Ee vishayathil iniyum ezhuthaan prerippikkunna oru post aanu.
Post a Comment