Sunday, February 3, 2008

പ്രണയം...................

താമരയിതളിലായ്‌ നിറയുന്ന
മധുകണം പോലെ സമൃദ്ധമാം പ്രണയം.

മനസിന്റെ കോണിലായി
താനെ വിരിഞ്ഞൊരു വാര്‍മഴവില്ലാണു പ്രണയം.

സൂര്യ ‍താപത്തെക്കാളും കരുത്തുള്ള
അഗ്നിതന്‍ നാളമാണീ പ്രണയം.

ആത്മാവിന്‍ നൂലിലായി
സ്നേഹംകൊരുക്കുന്ന സുവര്‍ണമാല്യം പ്രണയം

കുഞ്ഞിളം കാറ്റിന്റെ ശീതള സ്പര്‍ശമായി
നിറയുന്ന അനുഭൂതി പ്രണയം.

ആഴിതിരകള്‍ പോലെ നിഗൂഢമാം
ഭാവങ്ങള്‍ തീര്‍ക്കുന്ന പ്രണയം.

ഹൃദയാക്ഷരങ്ങളാല്‍ സ്നേഹം
തുളുമ്പുന്ന അനുരാഗഗാനമീ പ്രണയം.

വിരഹത്തിന്‍ നൊമ്പരം ഉമിത്തീയാല്‍
നീറുമ്പോള്‍ കണ്ണീരാല്‍ കുതിരുന്നു പ്രണയം!!!!!!!!।

Copy Right (C) 2008MaheshCheruthana

39 comments:

Mahesh Cheruthana/മഹി said...

മനസ്സില്‍ പ്രണയം നിറയുന്ന ഓര്‍മകള്‍ കാത്തുസൂക്ഷികുന്ന
ഇനിയും പ്രണയിചിട്ടില്ലാത്ത
പ്രണയം നൊമ്പരമായ
പ്രണയം മധുരം ആവോളം നുകര്‍ന്ന
എന്റെ പ്രിയപ്പെട്ടവര്‍ക്കായി
പ്രണയപൂര്‍വം "പ്രണയം"

വല്യമ്മായി said...

സ്നേഹമാണഖിലസാരമൂഴിയില്‍.അതിനാലാണ് വാക്കുകള്‍ പോരാതെ വരുന്നത് :)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ആത്മാവിന്‍ നൂലിലായി
സ്നേഹംകൊരുക്കുന്ന സുവര്‍ണമാല്യം പ്രണയം.
അരേവ്വാ സൂപ്പര്‍ മാഷെ...
ആത്മാവില്‍ നിന്നും നിന്നോടുള്ള പ്രണയത്തെ മറയ്ക്കാന്‍ കാലത്തിനു പോലും കഴിയില്ലാ ..അല്ലെ.

അപ്പു ആദ്യാക്ഷരി said...

മഹി പ്രണയിച്ചിട്ടില്ലേ മഹീ? പിന്നെങ്ങനെകിട്ടി ഈ വരികള്‍!! നന്നായിട്ടുണ്ടു കേട്ടോ

നജൂസ്‌ said...

ഇരുളിനെ ഗര്‍ഭം ധരിച്ച പകലാണ്‌ പ്രണയം...

നന്നയിട്ടുണ്ട്‌

ചന്ദ്രകാന്തം said...

വാക്കുകളില്‍ ഒതുക്കി നിര്‍ത്താനാവില്ല പ്രണയത്തെ...

siva // ശിവ said...

നല്ല കവിത... ഇനിയും എഴുതൂ.....

Rafeeq said...

നന്നായിട്ടുണ്ട്‌

ഷാനവാസ്‌ ഇലിപ്പക്കുളം said...

മഹീ, അപ്പുവേട്ടന്‍ ചോദിച്ച ചോദ്യത്തിന്‌ അടിവരയിടുന്നു. ഇത്രമനോഹരമായി പ്രണയത്തെ വാക്കുകളിലൂടെ വരയ്ക്കാന്‍ കഴിയണമെങ്കില്‍ താങ്കളും പ്രണയിച്ചിരിക്കണം, അല്ലെങ്കില്‍ പ്രണയിക്കുന്നു?. അമ്മയോട്‌ പറയണോ? ;).'അനു ഭൂതി' ഒറ്റവാക്കാക്കുക. പിന്നെ 'സൂര്യ താപങ്ങള്‍' എന്നത്‌ ഒരു തിരോന്തരം എഫക്റ്റ്‌ കൊടുത്തതാണോ? സൂര്യ താപമല്ലേ കുറേക്കൂടെ നല്ലത്‌? പിന്നെ 'ആഴി തിരകള്‍പോലെ നിഗൂഡമാം' സ്പെല്ലില്‍ംഗ്‌ ചെക്ക്‌ ചെയ്യുക, എന്റെ ഊഹം 'നിഗൂഢത' ആയിരിക്കാമെന്നണ്‌, നല്ല ഉറപ്പില്ല! പിന്നെ, മഹീ കവിത നന്നായിരിക്കുന്നു.താങ്കള്‍ക്ക്‌ ലളിതമായ, മനുഷ്യനു മനസ്സിലാകുന്ന വരികളെഴുതാന്‍ കഴിവുണ്ട്‌. എഴുതിയെഴുതി തെളിയുക. 'തേച്ചു മിനുക്കിയാല്‍ കാന്തിയും മൂല്യവും, വാച്ചിടും കല്ലുകള്‍...' എന്നാണല്ലോ. ആശംസകള്‍

Typist | എഴുത്തുകാരി said...

ഇവിടെ പലരും ചോദിച്ചതുതന്നെ ഞാനും ചോദിക്കുന്നു, പ്രണയിച്ചിട്ടില്ലെന്നു പറഞ്ഞതു നുണയല്ലേ? അല്ലാതെങ്ങിനെ കിട്ടി ഈ വരികള്‍.

മഞ്ജു കല്യാണി said...

"മനസിന്റെ കോണിലായി
താനെ വിരിഞ്ഞൊരു വര്‍ണമഴവില്ലു പ്രണയം"

“ആത്മാവിന്‍ നൂലിലായി
സ്നേഹംകൊരുക്കുന്ന സുവര്‍ണമാല്യം പ്രണയം“


മഹിയേട്ടാ‍.. നന്നായിട്ടുണ്ട് കവിത! എനിയ്ക് ഏറ്റവും ഇഷ്റ്റമായത് ഈ വരികളാണ്‍.

ഹരിശ്രീ said...

ഹൃദയാക്ഷരങ്ങളാല്‍ സ്നേഹം
തുളുമ്പുന്ന അനുരാഗഗാനമീ പ്രണയം.

വിരഹത്തിന്‍ നൊമ്പരം ഉമിത്തീയാല്‍
നീറുമ്പോള്‍ കണ്ണീരാല്‍ കുതിരുന്നു പ്രണയം!!!!!!!!.

മഹീ,

മനോഹരം ഈ വരികള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്രണയം നന്നായിരിക്കുന്നു.

മനസ്സിലെ പ്രണയം മഴവില്ലിലെ സപ്തവര്‍ണ്ണങ്ങളോട് സല്ലപിക്കട്ടെ

ശ്രീ said...

"ഹൃദയാക്ഷരങ്ങളാല്‍ സ്നേഹം
തുളുമ്പുന്ന അനുരാഗഗാനമീ പ്രണയം."

മനോഹരമായ വരികള്‍, മഹേഷ് ഭായ്!
:)

Unknown said...

പ്രണയം ചിലപ്പൊ കത്തുന്ന വേദന കുടിയാണു മാഷേ

Mahesh Cheruthana/മഹി said...

ഈ പ്രണയ മാസത്തില്‍ പ്രണയക്ഷരങ്ങളാല്‍ വിവരങ്ങള്‍ ആരാഞ്ഞ എന്റെ പ്രിയപ്പെട്ടവര്‍ക്ക' നിറഞ്ഞ നന്ദി!!

വല്ല്യമ്മായി_~:പറഞതു വളരെ ശരിയാണു!
സ്നേഹത്തെ വര്‍ണ്ണിക്കാന്‍ പലപ്പോഴും വാക്കുകള്‍ മതിയാവുന്നില്ല!നന്ദി,

സജി ഭായി_~:തീര്‍ചയായും!

അപ്പുവേട്ടാ_~: മനസ്സില്‍ പ്രണയം ഇല്ലാത്തവരുന്ദൊ??എന്റെ പ്രണയം ഈ ബൂലോകത്തെയ)ണു!നന്ദി!

നജൂസ്‌ _~:നന്ദി!
ചന്ദ്രകാന്തം _~:വാക്കുകള്‍ക്കും അതീതമാണു പ്രണയം!നന്ദി!
ശിവകുമാര്‍ _~:നന്ദി!
RaFeeQ _~:നന്ദി!

ഷാനവാസ'ഭായി_~: മനസ്സിലേ പ്രണയമുള്ളു, ജീവിതതിലേ പ്രണയം തുടങുമ്പോള്‍ അറിയിക്കാം !.പിന്നെ മഹിയുടെ അമ്മക്കു മഹിയെ മനസ്സിലാക്കാന്‍ കഴിയും എംകിലും എന്റെ പ്രിയ ചങാതി സഹായം ആവശിയമായാല്‍ ഞാന്‍ വിളിക്കും? മങ്ലിഷിന്റെ തെറ്റുകള്‍ ക്ഷമിക്കുക!ഭായി നന്ദി!

എഴുത്തുകാരി _~:മനസ്സില്‍ പ്രണയം ഇല്ലാത്തവരുന്ദൊ? ജീവിതത്തിലേ പ്രണയം .........?
മഞ്ജുക്കുട്ടി_~:നിറഞ്ഞ നന്ദി!

ഹരിശ്രീ _~: നന്ദി!
പ്രിയ)_~:സന്തോഷം!
ശ്രീ _~:നന്ദി!
കാലമാടന്‍ :നന്ദി!
അനൂപ്‌ എസ്‌.നായര്‍ _~:നന്ദി!
ചില നല്ല സുഹ്രുതുക്കളുടെ പ്രണയ വേദനകള്‍ എന്നെയും നൊമ്പരപ്പെടുതിയിരുന്നു!

Mahesh Cheruthana/മഹി said...

"എല്ലാ ബൂലോകര്‍ക്കും ഹൃദ്യമായ പ്രണയ ദിനാ
ആശംസകള്‍"

ഗീത said...

പ്രണയത്തിന്റെ നിര്‍വചനങ്ങള്‍ കൊള്ളാം മഹീ.

KUTTAN GOPURATHINKAL said...

“ഹൃദയാക്ഷരങ്ങളാല്‍ സ്നേഹം തുളുമ്പുന്ന
അനുരാഗമാണീ പ്രണയം.“
അതനുഭവിച്ചാലേ അറിയൂ..
ഹൃദയഹാരിയായ വരികള്‍!
കൊതിയാവുന്നൂ..!!

ഉപാസന || Upasana said...

പ്രണയസങ്കല്പങ്ങളെപ്പറ്റിയുള്ള വരികള്‍ക്ക് തിളക്കമേറെയാണ് മഹേഷ് ഭായ്..!!!

ആശംസകള്‍
:)
എന്നും സ്നേഹത്തോടെ
ഉപാസന

ഓ. ടോ: ഈ ബ്ലോഗ് ഇപ്പോഴാണ് കണ്ടത്. ക്ഷമി... :-)

ഹരിയണ്ണന്‍@Hariyannan said...

മഹീ..
പ്രണയം ആവോളം നുകരുന്നതൊക്കെക്കൊള്ളാം.
അണ്ടിയോടടുക്കുമ്പഴേ മാങ്ങേടെ പുളിയറിയൂ..!!

:)

ഗുരുജി said...

ഉണ്ണീ,,,കവിത ഇപ്പോളാ കണ്ടത്‌...ആരപ്പാ ചെറുതനേന്നൊരു ബ്ലോഗ്ഗറെന്നു നോക്കിച്ചെന്നാപ്പോളല്ലേ 'പോട്ടം' കണ്ടത്.....നടക്കട്ട്..നടക്കട്ട്....

ഉണ്ണിക്കുട്ടന്‍ said...

പ്രേമിച്ചട്ടില്ലല്ലേ..?

Mahesh Cheruthana/മഹി said...

പ്രണയം മധുരം നുകര്‍ന്ന
എന്റെ പ്രിയപ്പെട്ടവര്‍..ഗീതേചി,കുട്ടന്‍,
ഉപാസന , ഹരിയണ്ണന്‍ ,ഗുരുജി, ഉണ്ണിക്കുട്ടന്‍ ..........നിറഞ്ഞ നന്ദി!

Unknown said...

മഹീ,
വളരെ ഇഷ്ടമായി!

Unknown said...

മഹീ,
പ്രണയം നിറയുന്ന വരികള്‍!ഇനിയും എഴുതൂ....
.നന്നായിട്ടുണ്ട് കവിത........ ഒത്തിരി ഇഷ്ടമായി......

Mahesh Cheruthana/മഹി said...

പ്രിയപ്പെട്ട ona ,കാത്തു ഒത്തിരി സന്തോഷം !നന്ദി!

Unknown said...

മഹി ,
പ്രണയമാസത്തിലെ പ്രണ്യാർദ്ദ്രമായ കവിത ഇഷ്ടമായി!

ജ്വാല said...

ഈ പ്രണയഗീതത്തിന് ആശംസകള്‍

Mahesh Cheruthana/മഹി said...

അനുപമാ,
ജ്വാല. നിറഞ്ഞ നന്ദി!!

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഞാന്‍ ഇപ്പോഴാന്ന്‍ ഈ ബ്ലോഗ് കണ്ടത്.പ്രണയ ഭാവന നന്നായിരിക്കുന്നു . വായിക്കാന്‍ സുഖം ഉള്ള മനോഹരമായ വാക്കുകളും വരികളും.
ഇനിയും വരാം എന്നും ഈ വഴിയെ. ...................

Mahesh Cheruthana/മഹി said...

കിലുക്കാംപെട്ടി,
കിലുക്കത്തിനു നിറഞ്ഞ നന്ദി!!

വരവൂരാൻ said...

പ്രണയം അപ്പോൾ ഒരു പുലിയാണു. മനോഹരമായിരിക്കുന്നു ആശംസകൾ

Sapna Anu B.George said...

ആഴിതിരകള്‍ പോലെ നിഗൂഢമാം
ഭാവങ്ങള്‍ തീര്‍ക്കുന്ന പ്രണയം....നല്ല വരികള്‍

Mahesh Cheruthana/മഹി said...

വരവൂരാനേ: പ്രണയം
സിംഹമാണു കേട്ടൊ!നന്ദി!

സപ്നേചി: ഒത്തിരി സന്തോഷം !നന്ദി!

Ramya said...

വേര്‍പിരിഞ്ഞിട്ടും ഉള്ളില്‍ എവിടെയോ ശേഷിക്കുന്നതാണ് പ്രണയം...

കണ്പിലികളില്‍ ഇന്നും കണ്ണിരായി പാഞ്ഞു വരുന്നതാണ് പ്രണയം...

Just a try to join u..Good going Mahi..keep it up..

Mahesh Cheruthana/മഹി said...

രമ്യ ,
ശരിയാണു ,
നിറഞ്ഞ നന്ദി!!

Unknown said...

Mahi,

super!Hearty congrats!njanum oru fan aye!

Mahesh Cheruthana/മഹി said...

സ്വാതി ,
സന്തോഷം !നന്ദി!
ഫാന്‍ അസോസിയേഷനു പ്രവര്‍ത്തന
ചിലവു ചോദിക്കല്ലേ!