Saturday, October 16, 2010

മഴ.......



ഈ മഴ തഴുകുന്നു കുളിരിന്റെ തെന്നലായ്,
തീക്ഷ്ണമാം വാക്കിന്റെ മൂര്‍ച്ചയാം ശബ്ദമായ്..

വരളുന്ന നാവിനു നീരിന്റെ തുള്ളിയായ്,
വീചികള്‍ പാടുന്ന അരുവിതന്‍ തോഴിയായ്...

കുഞ്ഞിപ്പരല്‍ മീനിനുല്‍സവമേളമായ്,
ചേമ്പിലത്തുള്ളലിന്‍ താളപ്പെരുമയായ്..

പെയ്തൊഴിയാത്തമനസ്സിന്‍ വിഷാദമായ്,
തകര്‍ക്കുന്ന വര്‍ഷമായ്...

ഈ മഴ പിന്നെയും പെയ്യുന്നു, നിറയുന്നു,
ഓമല്‍ കിനാവിന്റെ ഓര്‍മ്മപ്പെടുത്തലായ്...



Copy Right (C) 2010 MaheshCheruthana

13 comments:

Mahesh Cheruthana/മഹി said...

"ഈ മഴ പിന്നെയും പെയ്യുന്നു, നിറയുന്നു,
ഓമല്‍ കിനാവിന്റെ ഓര്‍മ്മപ്പെടുത്തലായ്..."

Unknown said...

Dear u r always rain in others heart,& Ur words that stole heart....

God bless u for great future.

jyo.mds said...

മഹി,നല്ല വരികള്‍
ചേമ്പിലത്തുള്ളലിന്‍ താളപ്പെരുമയായ്..നാട്ടിലെ മഴക്കാലം ഓര്‍മ്മ വന്നു.

Sabu Hariharan said...

ഈ മഴ പിന്നെയും പെയ്യുന്നു, നിറയുന്നു,
ഓമല്‍ കിനാവിന്റെ ഓര്‍മ്മപ്പെടുത്തലായ്...

ഈ രണ്ടു വരികളിൽ എല്ലാമുണ്ട്‌.

മനോഹരം!
അഭിനന്ദനങ്ങൾ

Mahesh Cheruthana/മഹി said...

പ്രിയപ്പെട്ട
rose ,jyo ,Sabu M H.

ഈ വഴി വന്നതില്‍ ഒത്തിരി സന്തോഷം !

rd8578977 said...

ശെരിക്കും ഓമല്‍ കിനാവിന്റെ ഓര്‍മ്മപ്പെടുത്തലായിപോയി മഹി...

എന്‍റെ കാത്തിരിപ്പിനെ നനയ്ക്കാന്‍
ഈ മഴയെത്തിയിട്ടും
നിയെന്ന കുടയില്‍ ഞാനിപ്പോഴും...

ആരും ഒരു വരി കുറിച്ച് പോകും:)keep going!!

ജയരാജ്‌മുരുക്കുംപുഴ said...

valare nannayittundu... aashamsakal...

Pranavam Ravikumar said...

നല്ല വരികള്‍!

- സോണി - said...

മഴയെയും മഴക്കാലത്തെയും പ്രണയിക്കുന്ന മറ്റൊരാള്‍.... എന്നെപ്പോലെ.... ഇഷ്ടായി.

ഹരിയണ്ണന്‍@Hariyannan said...

കൊള്ളാം മഹീ.

Mahesh Cheruthana/മഹി said...

പ്രിയപ്പെട്ട
rams,
jayarajmurukkumpuzha,
ജയിംസ് സണ്ണി പാറ്റൂര്‍,
ശ്രീ ,
Pranavam Ravikumar a.k.a. Kochuravi,
സോണി ,
ഹരിയണ്ണന്‍

ഈ വഴി വന്നതില്‍ ഒത്തിരി സന്തോഷം !

Hashiq said...

ഒരു ബ്ലോഗ്‌ മീറ്റ്‌ വേണ്ടി വന്നു വീണ്ടും ഈ മുഖം ഒന്ന് കാണാന്‍ :-)

രഘുനാഥന്‍ said...

കൊള്ളാം മഹേഷ്‌...ഇനിയും എഴുതൂ