Sunday, May 9, 2010

നേരറിവ്...........

നിലാവില്‍ നിറഞ്ഞുനിന്ന കിനാവിന്റെ പൂക്കളങ്ങള്‍
മധുരമാം ജീവിതത്തില്‍ നിറക്കൂട്ടൂകള്‍ പകര്‍ന്നുനല്കി,

അമാവാസി നാളില്‍ നിന്നും അടര്‍ന്നുവീണ കാര്‍മേഘങ്ങള്‍
കണ്ണീരിന്‍ തുള്ളികളായ് ജീവിതത്തില്‍ പെയ്തിറങ്ങി,

കാലത്തിന്‍ രഥചക്രങ്ങള്‍ നാഴികകള്‍ പിന്നിടുമ്പോള്‍
കൂരിരുളുംവെളിച്ചവുമായ് യാഥാര്‍ത്യങ്ങള്‍ പോയ് മറയുന്നു,

പ്രണയത്തിന്‍ തിളക്കമോ വിരഹത്തിന്‍ തേങ്ങലോ
വിശപ്പിന്റെ കാഠിന്യത്തില്‍ നീര്‍ക്കുമിളകള്‍ മാത്രമായ്,

ആണിനുമാത്രമായാഘോഷങ്ങള്‍ നിറയുന്നെങ്ങും
പെണ്‍ ഭ്രൂണഹത്യക്കായ് കാഹളങ്ങള്‍ മുഴങ്ങുന്നിവിടെ ,

തഴുകാത്ത തെന്നലായി പെയ്യാത്തവര്‍ഷമായ്
ആഴിതന്‍ ഭാവംപോലെ മര്‍ത്ത്യന്റെ മാനസങ്ങള്‍ .....

Copy Right (C) 2010 MaheshCheruthana

13 comments:

Mahesh Cheruthana/മഹി said...

തഴുകാത്ത തെന്നലായി പെയ്യാത്തവര്‍ഷമായ്
ആഴിതന്‍ ഭാവംപോലെ മര്‍ത്ത്യന്റെ മാനസങ്ങള്‍ .....

Unknown said...

Wonderful it is really touching & words close to heart.Moon is close to Ur heart always U r a STAR. U r Great.

SreeDeviNair.ശ്രീരാഗം said...

മഹി,

മനസ്സ് അറിയുന്ന വരികള്‍..
ഇഷ്ടമായീ.

ഒഴാക്കന്‍. said...

മാനറിസങ്ങള്‍ !

ഗീത said...

പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍...
അവയുടെ മുന്‍പില്‍ നിറക്കൂട്ടുകള്‍ക്കും നിലാവിനും സ്ഥാനമെവിടെ അല്ലേ?

ഗീത രാജന്‍ said...

തഴുകാത്ത തെന്നലായി പെയ്യാത്തവര്‍ഷമായ്
ആഴിതന്‍ ഭാവംപോലെ മര്‍ത്ത്യന്റെ മാനസങ്ങള്‍ .....

മഹി....നല്ല വരികള്‍

Mahesh Cheruthana/മഹി said...

പ്രിയപ്പെട്ട

rose,

SreeDeviNair.ശ്രീരാഗം,

ഒഴാക്കന്‍,

ഗീതേച്ചി,

ഗീതാജി.
എല്ലാവര്‍ക്കും നന്ദി.

ശ്രീ said...

നല്ല വരികള്‍!

Mahesh Cheruthana/മഹി said...

പ്രിയപ്പെട്ട

ശ്രീ

വന്നതില്‍ ഒത്തിരി സന്തോഷം..

ജീവി കരിവെള്ളൂർ said...

ആഴിതന്‍ ഭാവംപോലെ മര്‍ത്ത്യന്റെ മാനസങ്ങള്‍ .....

മനസ്സിന്‍റെ ആഴങ്ങളിലേക്കിറങ്ങുന്നതും ആഴിയുടെ ആഴമളക്കുന്നതും എന്നും അപ്രാപ്യം തന്നെ .

Jishad Cronic said...

ആണിനുമാത്രമായാഘോഷങ്ങള്‍ നിറയുന്നെങ്ങും
പെണ്‍ ഭ്രൂണഹത്യക്കായ് കാഹളങ്ങള്‍ മുഴങ്ങുന്നിവിടെ

Irshad said...

ഇതു തിരിച്ചറിവു....

നന്നായിട്ടുണ്ട്...
ആശംസകള്‍

Mahesh Cheruthana/മഹി said...

പ്രിയപ്പെട്ട,

ജീവി കരിവെള്ളൂര്‍ ,
ജിഷാദ്,
പഥികന്‍
ഈ വഴി വന്നതില്‍ ഒത്തിരി സന്തോഷം ,നന്ദി!