Monday, October 1, 2007

എന്തിനി ക്രൂരത..........!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ദുരന്തത്തിനാണു ഇന്നു വര്‍ക്കല സാക്ഷിയായതു.മകളൊടൊപ്പം യാത്ര ചെയ്ത രക്ഷിതാവിനു റെയില്‍ വയുടെ നിരുത്തരവാദിത്വ പരമായ പ്രവര്‍ത്തിമൂലം മകളുടെ മുന്‍പില്‍ വചു പിടഞ്ഞു മരിക്കേണ്ടി വന്നു.പോക്കട്ടടിക്കാരനെ പിന്‍ തുടര്‍ന്നു ട്രെയിനിന്റെ വാതിലില്‍ നിന്നു വീണു മാന്നാര്‍ സ്വദേശ്ശി മരണമടഞ്ഞതു യാത്രക്കാരുടെ ജീവനും സ്വത്തിനും മാനുഷിക പരിഗണന നല്‍കാത്ത ക്രുരമായ അവഗണനയിലേക്കാണു റെയില്‍ വയെ വിരല്‍ ചൂണ്ടുന്നതു.R P F ന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്ങില്‍ ഒഴിവാക്കാമയിരുന്നതാണു ഈ ദുരന്തം....വരുമാനം മാത്രം ലക്ഷ്യമിട്ടു മുന്നൊട്ടു കുതിക്കുന്ന ഇന്ത്യന്‍ റെയില്‍ വേയെ സുരക്ഷ പാളിച മൂലം ജീവിതം ഹോമിക്കെണ്ടി വരുന്ന മനുഷ്യ ജന്മങ്ങളുടെ കതകള്‍ മറക്കാതിരിക്കട്ടെ! ജനപ്രതിനിധികളും മാധ്യമങ്ങളും ജനകീയ കൂട്ടായ്മക്ലും റെയില്‍ വയെ മന്ത്രിയുടെ അറിവിലേക്കു ഇത്തരം സംഭവങ്ങളെ കൊണ്ടു വരുമെന്നു പ്രത്യാശിക്കാം !!!!!ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ!!!!!!!!!!

7 comments:

maheshcheruthana/മഹേഷ്‌ ചെറുതന said...

എന്തിനി ക്രൂരത................

സഹയാത്രികന്‍ said...

ഈശ്വരാ.... ഇനി ഇങ്ങനാര്‍ക്കും സംഭവിക്കാതിരിക്കട്ടേ...
:(

rajesh said...

ബാക്കിയുള്ള "മലയാളികള്‍" വായില്‍നോക്കി നിന്നതുകൊണ്ടായിരിക്കുമല്ലോ അദ്ദേഹത്തിന്‌ തന്നെ ഓടേണ്ടി വന്നതും വീണു മരിക്കാന്‍ ഇടയായതും. കള്ളനെ ആരെങ്കിലും പിടിച്ചു നിര്‍ത്തിക്കൊടുത്താല്‍ ഇടിച്ചു ചമ്മന്തി ആക്കാന്‍ നമുക്കുള്ള മിടുക്ക്‌ ഒന്നു വേറെ തന്നെ യാണ്‌

RPF ഉണ്ടായിരുന്നെങ്കില്‍, ചിലപ്പോള്‍ ഒഴിവാക്കാമായിരുന്നു.

ഇതുപോലെ തന്നെയാണ്‌ ഓരോ ബോഗിയും ഒരു ശവപ്പെട്ടി ആക്കി മാറ്റുന്ന തരത്തിലുള്ള കമ്പി അഴികളുള്ള ജനാലകള്‍. പെരുമണ്‍ ദുരന്തത്തില്‍ നമ്മള്‍ കണ്ടതാണ്‌ ഈ കമ്പികള്‍ കാരണം രക്ഷപ്പെടാന്‍ കഴിയാതെ മുങ്ങി മരിച്ച നൂറുകണക്കിന്‌ മനുഷ്യരെ. ഇപ്പോഴും അതു തന്നെ. ഇതൊക്കെ മാറ്റി വെറും കണ്ണാടി ജനാലകള്‍ ആക്കിയിരുന്നെങ്കില്‍ പൊട്ടിച്ചെങ്കിലും രക്ഷപെടാന്‍ പറ്റിയേനേ.

അതിനി എത്ര ആയിരങ്ങള്‍ മരിച്ചാല്‍ ആണ്‌ നമുക്കൊന്നു മനസിലാകുക?

അങ്കിള്‍. said...

രാജേഷിന്റെ ദുഃഖത്തിലും ഉല്‍ഖണ്ടയിലും ഞാനും പങ്കുചേരുന്നു.
എല്ലാ ബോഗികളിലും RPF ഉണ്ടാകണമെന്നാഗ്രഹിക്കുന്നത്‌ നടക്കുന്നതാണോ?

maheshcheruthana/മഹേഷ്‌ ചെറുതന said...

സഹയാത്രികനും രാജേഷിനും അങ്കിളിനും
അഭിപ്രായം രേഖപ്പെടുത്തിയതില്‍ വളരെ നന്ദി ! ഇനിയും പ്രതീഷിക്കുന്നു!രാജേഷിന്റെ നിരീക്ഷണം വളരെ ശെരിയാണു!

ഷാനവാസ്‌ ഇലിപ്പക്കുളം said...

മഹേഷ്‌ ഇതും ഇതിലും വലുതുണ്ടായാലും ഇവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല! അവനവന്‍ സൂക്ഷിക്കുകയല്ലതെ! കാശുപോയാല്‍ പോട്ടേന്നുവെയ്ക്കാം, ജീവന്‍ അങ്ങനെയല്ലല്ലോ. ട്രെയ്നില്‍ എത്രയോ മോഷണങ്ങളും കൊള്ളയും നടക്കുന്നു, അതിന്റെ പേരില്‍ കേരളത്തിലെങ്കിലും R.P.F ആരെയെങ്കിലും പിടിച്ചതായി കേട്ടിട്ടുള്ളതായി ഓര്‍ക്കുന്നില്ല. പകരം സ്ക്വാഡ്‌ പിടികൂടുന്ന ടിക്കറ്റെടുക്കാത്തവരെ കൈകാര്യം ചെയ്യാന്‍ ഇവരുണ്ടാകും! രാജേഷ്‌ പറഞ്ഞതുശരിയാ, എലിയെ പെട്ടിയോടെ വെള്ളത്തില്‍ മുക്കിക്കൊല്ലുന്നതിനു തുല്യമായിരുന്നു പെരുമണ്‍ ദുരന്തം! ഈ കമ്പിവേലി ഇല്ലായിരുന്നെങ്കില്‍ അന്നു പൊലിഞ്ഞ 108 ല്‍ കുറേ ജീവനുകളെങ്കിലും രക്ഷപ്പെട്ടേനെ.

maheshcheruthana/മഹേഷ്‌ ചെറുതന said...

പ്രിയപ്പെട്ട ഷാനവാസ്‌,
പ്രതികരണശേഷിയില്ലാത്ത ഒരു സമൂഹത്തിനു നേരെ കാട്ടുന്ന കാട്ടു നീതിയുടെ പ്രതിഫലനമാണിതു!!!!!!!!1