Saturday, March 31, 2007

പ്രണയത്തിനെപ്പൊഴും മധുവസന്തം !!!!!!!!!!!!!!!!!!!!!

പ്രണയത്തിനെപ്പൊഴും മധുവസന്തം
എന്‍ പ്രണയനിക്കുള്ളീലൊ മന്ദഹാസം,
വാടാതെ കൊഴിയാതെ പാറിപ്പറക്കുന്ന
വാര്‍മഴവില്ലിന്റെ ചാരുഹാസം,
ഹൃദയത്തിനുള്ളിലെ അണയാത്ത ദീപമായ്‌
എരിയുന്ന ഒരുപിടി ഓര്‍മകളായി,
അലറുന്ന ആഴിതന്‍ വീചിയില്‍ പോലും
പ്രണയസംഗീതത്തിന്റെ ദല മര്‍മ്മരം,
മനസ്സിന്റെ അകതാരില്‍ അറിയാതെ കൂമ്പിയ
സ്വപ്ന സമാനമാം സ്നേഹമന്ത്രം,
മേടപ്പുലരിക്കു കൂട്ടിനായെത്തുന്ന
പൊന്‍ കണിക്കൊന്നയെ പ്പോലെ നിത്യം
മനസ്സില്‍ പ്രതീക്ഷ തന്‍ പൊന്‍ കതിര്‍ചിന്തുമായി
ഇന്നിന്റെ സത്യമായി നീ വന്നു നിന്നു!!!!!!!!!!!!!!!

Copy Right (C) 2007MaheshCheruthana

8 comments:

Mahesh Cheruthana/മഹി said...

പ്രണയത്തിനെപ്പൊഴും മധുവസന്തം !!!!!!!!!!!!!!

G.MANU said...

wow

ശ്രീ said...

ഹൃദയത്തിനുള്ളിലെ അണയാത്ത ദീപമായ്‌
എന്നും പ്രണയം ജ്വലിച്ചിടട്ടെ!

നന്നായിട്ടുണ്ട്... അഭിനന്ദനങ്ങള്‍‌

ഷാനവാസ്‌ ഇലിപ്പക്കുളം said...

ഏവിടെ പോയൊളിച്ചു മഹേഷെ? വേഗം വാ നിങ്ങളെ ഇവിടെ ആവശ്യമുണ്ട്, വേഗം വാ ഒളിച്ചിരിക്കാതെ!

ധ്വനി | Dhwani said...

വീണ്ടും എഴുതിത്തുടങ്ങൂ!!
ആശംസകള്‍!!

Mahesh Cheruthana/മഹി said...

സുവര്‍ണകേരളത്തിന്റെ ഇടനാഴിയിലൂടെ കടന്നുപോയവര്‍ക്കു നിറഞ്ഞ നന്ദി ഒപ്പം മനസ്സുതുറന്ന
മനുവിനും ധ്വനിക്കും,ഷാനവാസിനും,ശ്രീക്കും നന്ദി !!!!!!!!!

Anonymous said...

good........keep it up.....

Mahesh Cheruthana/മഹി said...

സിമി,അഭിപ്രായം രേഖപ്പെടുത്തിയതില്‍ വളരെ സന്തോഷം! ഇനിയും പ്രതീഷിക്കുന്നു!