Saturday, March 17, 2007

കൂട്ടുകാരി....................................

അന്നു,
യാന്ത്രികതയുടെ ഗതിവേഗത്തിനൊപ്പം സഞ്ചരിചവള്‍,
അക്ഷരങ്ങള്‍ക്കു ആംഗലേയത്തിന്റെ സ്വരചാര്‍ത്തണിയിചവള്‍,
ഇന്നു,
സൗഹൃദത്തില്‍ പ്രകാശത്തിന്റെ വര്‍ണരാജി പരത്തുന്നവള്‍,
ചിരികളില്‍ ബാല്യത്തിന്റെ കൂതുഹലമുണര്‍ത്തുന്നവള്‍,
നാളെ ,
സ്വപ്നങ്ങളില്‍ വിസ്മയത്തിന്റെ ദ്രിശ്യ ഭംഗി നല്‍കുന്നവള്‍,
വാക്കുകളില്‍ പ്രതിരോധത്തിന്റെ കോട്ട കെട്ടുന്നവള്‍,
പ്രവര്‍ത്തിയില്‍ നൂലിഴകളാല്‍ മഴവില്ലു തീര്‍ക്കുന്നവള്‍।

Copy Right (C) 2007MaheshCheruthana

9 comments:

maheshcheruthana/മഹേഷ്‌ ചെറുതന said...

കൂട്ടുകാരി.....അന്നു ....ഇന്നു.....നാളെ..................

പടിപ്പുര said...

മഹേഷ്‌ അവളെ കെട്ടിയോ? :)

SAJAN | സാജന്‍ said...

ആരാ കമ്പ്യൂട്ടറും, ബൂലോഗവും ആണൊ ഈ സുന്ദരി?

maheshcheruthana/മഹേഷ്‌ ചെറുതന said...

പടിപ്പുരേ അവള്‍ കൂട്ടുകാരി ആണു ,അതു മറക്കല്ലെ!ഈ വഴി വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി !

maheshcheruthana/മഹേഷ്‌ ചെറുതന said...

സാജന്റെ അഭിപ്രായം തള്ളികളയാനാവില്ല,നിറഞ്ഞ
നന്ദി !

മഴത്തുള്ളി said...

കൂട്ടുകാരി കൊള്ളാമല്ലോ

വേണു venu said...

ബ്ലോഗിങ്ങില്‍‍ നിന്നും പഠിച്ചതു് അല്ലെ.:)

maheshcheruthana/മഹേഷ്‌ ചെറുതന said...

"മഴത്തുള്ളി"യുടെ പ്രതികരണത്തിനു നന്ദി!,"വേണുജി" പറഞ്ഞതുപോലെ ബ്ലൊഗിങ്ങിന്റെ അനുഭവ സാക്ഷ്യം!!!!!!!!!!

maheshcheruthana/മഹേഷ്‌ ചെറുതന said...

സുവര്‍ണകേരളത്തിന്റെ ഇടനാഴിയിലൂടെ കടന്നുപോയവര്‍ക്കും പടിപ്പുരക്കും സാജനും,മഴതുള്ളിക്കും വേണുജിക്കും നിറഞ്ഞ നന്ദി!!!!!