സന്ധ്യേ നിനക്കെന്തു ഭംഗി!
സായന്തനത്തിന്റെ സുര്യമുഖങ്ങളില്
സന്ധ്യ തന് നിശ്വാസം ഞാനറിഞ്ഞു,
സായംസന്ധ്യയില്‍ ചക്രവാളങ്ങളില്‍
അവളുടെ പുനര്‍ജ്ജനി ഞാന്‍ കണ്ടു,
നിറവാര്‍ന്ന സൂര്യനെ പുല്കിതലോടി നീ
കൂരിരുള്‍ രാവില്‍ അലിഞ്ഞു ചേര്‍ന്നു,
പൂനിലാ ചന്ദ്രനെ ദീപം തെളിയിചു
ആകാശപാതയില്‍ നീ നയിചു,
എങ്കിലും സന്ധ്യേ നിന്നാത്മരോദനം
ആഴിതന്‍ വീചിയീല് അലയടിചു!
Copy Right (C) 2007MaheshCheruthana
18 comments:
എങ്കിലും സന്ധ്യേ .....................
ഇത് പാടാവുന്നതാണല്ലോ...
നന്നായിട്ടുണ്ട്
വിഷ്ണു പറഞതുപോലെ ഈണമിട്ടുചൊല്ലാന് കൊള്ളാവുന്ന കവിത. നന്നായിട്ടുണ്ട്. ഇനിയുമിനിയും എഴുതുക
വളരെ നല്ലൊരു കവിത.
ആനക്കരയുടെ മാനസപുത്രന് വിഷ്ണുപ്രസാദിനും,രോഗക്കിടക്കയില്‍ നിന്നുപോലും കമന്റ് രേഖപ്പെടുത്തിയ ഷാനവാസിനും,പിന്നെ ചന്ദ്രഗിരിയുടെ പുളകമായ പൊതുവാളിനും അഭിപ്രായം രേഖപ്പെടുത്തിയതില്‍ വളരെ സന്തോഷം! ഇനിയും പ്രതീഷിക്കുന്നു!
''സായന്തനത്തിന്റെ സുര്യമുഖങ്ങളില്
സന്ധ്യ തന് നിശ്വാസം ഞാനറിഞ്ഞു''
ഭാവന ബഹുകേമം!!
ക്ഷ പിടിച്ചു!!!
ചെറുതനേ,
വളരെ നന്നായിരിക്കുന്നു. എനിക്കങ്ങു വല്ലാതെ പിടിച്ചിരിക്കുണു.
ആശംസകള്‍
ആവനാഴി
മഹേഷ്, നന്നായിരിക്കുന്നു. അഭിനന്ദനങള്‍.
മഹാനഗരത്തിന്റെ തിരക്കിനിടയിലും സന്ധ്യയുടെ വിവരങ്ങള്‍ ആരാഞ്ഞ ധ്വനിക്കും,പന്തളത്തിന്റെ അപ്പുവിനും.ആഫ്രികയില് നിന്നും മലയാളത്തെ സ്നേഹിക്കുന്ന ആവനാഴിക്കും പ്രതികരണത്തിനു നന്ദി! ഇനിയും പ്രതീഷിക്കുന്നു!
മഹാനഗരത്തിന്റെ തിരക്കിനിടയിലും സന്ധ്യയുടെ വിവരങ്ങള്‍ ആരാഞ്ഞ ധ്വനിക്കും,പന്തളത്തിന്റെ അപ്പുവിനും.ആഫ്രികയില് നിന്നും മലയാളത്തെ സ്നേഹിക്കുന്ന ആവനാഴിക്കും പ്രതികരണത്തിനു നന്ദി! ഇനിയും പ്രതീഷിക്കുന്നു!
നല്ല ഗാനം.നയിച്ചു,തെളിയിച്ചു,അലയടിച്ചു എന്നല്ലെ ശരി?
വല്യമ്മായിയുടെ തിരക്കിനിടയിലും അഭിപ്രായം രേഖപ്പെടുത്തിയതില്‍ വളരെ സന്തോഷം! ഇനിയും പ്രതീഷിക്കുന്നു!
Mahesh,
good work.:)
വേണുവേട്ടാ..........
നിറഞ്ഞ സ്നേഹത്തൊടെ പ്രതികരിചതിനു നന്ദി!
സുവര്‍ണകേരളത്തിന്റെ ഇടനാഴിയിലൂടെ കടന്നുപോയവര്‍ക്കു നിറഞ്ഞ നന്ദി!!!!!!!!!!!!!! ഒപ്പം മനസ്സുതുറന്ന എന്റെ പ്രിയപ്പെട്ടവര്‍ക്കും!!!!!!!!!!!!!!!
സന്ധ്യയുടെ ഉത്തമചിത്രം.......ഒപ്പം ഹൃദയവിശുദ്ധിയും.......നന്ദി
മനസ്സുതുറന്ന എന്റെ ഗുരുനാഥന് നിറഞ്ഞ നന്ദി!!
Post a Comment