Thursday, February 8, 2007

പ്രണയപൂര്‍വ്വം...................

എന്തിനെന്നറിയതെയീ പ്രണയം,
മനസ്സിന്റെ അകതാരിന്‍ ദിവ്യ സ്പര്‍ശം.
അതിരുകളില്ലാത്ത ആത്മഹര്‍ഷം.
സ്വപ്നങ്ങള്‍ വര്‍ണ്ണക്കുട നിവര്‍ത്തും,
പ്രണയാര്‍ദ്രമാകുമി പൊന്‍ വസന്തം.
ചന്ദനമരത്തിന്‍ സുഗന്ധമല്ലൊ,
മധുരമാം സ്വരരാഗ സുധകളല്ലൊ,
എവിടെയെന്നറിയാതെ,ഏപ്പൊഴെന്നറിയാതെ,
പാടാന്‍ ശ്രമിക്കുന്ന വരികളല്ലൊ,
ജീവിത ഗന്ധിയാം പൊന്‍ പ്രണയം.
ഭാഷകളില്ലാത്ത,ദേശങ്ങളില്ലാത്ത,
മൗനമാം ഹൃദയത്തുടിപ്പുകള്‍ കോര്‍ക്കുന്ന
തരളിത പുഷ്പമായി ഈ പ്രണയം.
വിരഹത്തിന്‍ നൊമ്പരപ്പാടുകള്‍ മായ്ക്കുവാന്‍
പ്രകൃതി തന്‍ വിസ്മയം പ്രണയമല്ലോ......

Copy Right (C) 2007MaheshCheruthana

6 comments:

maheshcheruthana/മഹേഷ്‌ ചെറുതന said...

ഇനിയും പ്രണയിചിട്ടില്ലാത്തവര്‍ക്കായി,പ്രണയം ഒരു വേദനയായി കരുതുന്നവര്‍ക്കായി,പ്രണയിക്കുന്ന എന്റെ പ്രിയപ്പെട്ടവര്‍ക്കായി പ്രണയപൂര്‍വ്വം മഹി

G.manu said...

pranayam is alwas alive!
good

maheshcheruthana/മഹേഷ്‌ ചെറുതന said...

പ്രിയരെ,
മനുഷ്യമനസ്സിലേക്കു സ്നേഹസുഗന്ധവുമായി പ്രണയദിനം എത്തുകയായി.മനസ്സില്‍ നന്മയുള്ള എല്ലാ മലയാളികള്‍ക്കും എന്റെ ബ്ലോഗ്‌ സുഹ്രുത്തുക്കള്‍ക്കും നിലാവിന്റെ പുഞ്ചിരിയുള്ള നിറഞ്ഞ പ്രണയത്തിന്റെ സ്നേഹാശംസകള്‍!~മഹേഷ്‌ ചെറുതന

ഷാനവാസ്‌ ഇലിപ്പക്കുളം said...

വാലന്റൈന്‍ ദിവസം പ്രമ്മാണിച്ച് രചിച്ച പ്രണയാര്‍ദ്രമായ കവിത കൊള്ളാം.

indiaheritage said...

കവിഹൃദയമുണ്ടല്ലൊ. കവിയരങ്ങിലേക്കൊരു ക്ഷണം അയക്കട്ടേ? മെയില്‍ ഐഡി തരുമോ?

maheshcheruthana/മഹേഷ്‌ ചെറുതന said...

india heritage നിറഞ്ഞ സ്നേഹത്തൊടെ പ്രതികരിചതിനു നന്ദി!id now avilable on blog!