Wednesday, January 23, 2008

തുലാ മഴ................

മഴയതു ചിന്നം പെയ്യുന്നു
മാനത്തൂടിടി പായുന്നു

വെള്ളിവെളിചം വീശുന്നു
വെള്ളിടിയായതു വെട്ടുന്നു

തുമ്പികളെല്ലാം അകലുന്നു
പറവകളെല്ലാം കരയുന്നു

ചേമ്പില പോലും തുള്ളുന്നു
പൂവുകളെല്ലാം കൊഴിയുന്നു

മണ്ണും വിണ്ണും ഇരുളുന്നു
തുലാ മഴയാണിതു സൂക്ഷിച്ചോ!!!!!!!!!!!


Copy Right (C) 2008MaheshCheruthana

21 comments:

Mahesh Cheruthana/മഹി said...

തുലാ മഴയാണിതു സൂക്ഷിച്ചോ!!!!!!!!!!!

കാപ്പിലാന്‍ said...

good,

:}->

മയൂര said...

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

:)

സാരംഗി said...

ശരിക്കുമൊരു തുലാമഴ പോലെ...നന്നായിരിക്കുന്നു.

ശ്രീ said...

തുലാമഴ നന്നയി, മഹേഷ് ഭായ്!
:)

Sharu (Ansha Muneer) said...

നന്നായി :)

Mubarak Merchant said...

സൂപ്പറായി. ഒറ്റവായനയ്ക്ക് മന:പാഠമാക്കി കവിത. അഭിനന്ദനങ്ങള്‍.

മന്‍സുര്‍ said...

മഹേഷ്‌...

മനോഹരമീ മഴ കവിത

നന്‍മകള്‍ നേരുന്നു

Mahesh Cheruthana/മഹി said...

തുലാമഴയിലൂടെ കടന്നുപോയവര്‍ക്കും മനസ്സുതുറന്ന എന്റെ പ്രിയപ്പെട്ടവര്‍ക്കും
{കാപ്പിലാന്‍,
മയൂരാ,
പ്രിയാ ,
സാരംഗി,
ശ്രീ,
ഷാരു,
ഇക്കസോട്ടോ,
മന്‍സൂര്‍ ഭായി }

സന്തോഷം!

നിറഞ്ഞ നന്ദി !!!!!!

ഏ.ആര്‍. നജീം said...

മഹേഷ് തുലാമഴ ആസ്വദിച്ചുട്ടോ....

ഗ്ലോബല്‍ വാമിങ്ങിന്റെയും ഒസോണ്‍ പാളികളുടെ വിടവിന്റെയും ഒക്കെ പരിണത ഫലമാകാം ഇപ്പോ ചിങ്ങത്തില്‍ തുലാമഴയും മകരത്തില്‍ ഇടിവെട്ടി മഴയും ഒക്കെ ആയി ആകെ താളം തെറ്റി :)

siva // ശിവ said...

I like your poem because I love rain. I like rain. I am in love with rain. Please write more about rain.. Please........

Mahesh Cheruthana/മഹി said...

നജീമിക്കാ,
സന്തോഷം!
എല്ലാം ഇപ്പോള്‍ കാലം തെറ്റിയാണു സംഭവിക്കുന്നതു!മഴയും!
ശിവകുമാര്‍,
നന്ദി !
എന്റെ പഴയ പോസ്റ്റുകളിലൂം എനിക്കു പ്രിയപ്പെട്ട മഴ ഉണ്ടു!

ഗീത said...

തുലാ മഴക്കവിത കൊള്ളാം. മഷിത്തണ്ടില്‍ പോസ്റ്റിയിരുന്നെങ്കില്‍ കുഞ്ഞുകുട്ടികള്‍ക്ക് പാടി പഠിക്കാമായിരുന്നു...

Mahesh Cheruthana/മഹി said...

ഗീതേചി,
സന്തോഷം!
മഷിത്തണ്ടിന്റെ ഇന്‍വിറ്റേഷന്‍ കിട്ടിയിരുന്നെങ്കില്‍ അതില്‍ പോസ്റ്റാമായിരുന്നു!

ഗീത said...

മഹീ, മഷിത്തണ്ടിലേക്ക് ഇന്‍ വൈറ്റ് ചെയ്യാനായി മഹിയുടെ ഇമെയില്‍ ചോദിച്ചിരിക്കുന്നു സിയ.
മഷിത്തണ്ടില്‍ കമന്റായി ഇമെയില്‍ ഐ.ഡി. കൊടുത്താലും മതിയെന്നു പറയുന്നു.
കൊടുക്കട്ടേ?

ഗീത said...

മഹിയുടെ ഇമെയില്‍ ഐ.ഡി. സിയയുടെ പോസ്റ്റിന്റെ കമന്റ് പേജില്‍ കൊടുത്തിട്ടുണ്ട്.

മഷിത്തണ്ടിലെ പോസ്റ്റില്‍ കമന്റായി ഇമെയില്‍ ഐ.ഡി. കൊടുത്താലും മതി എന്ന് സിയ പറഞ്ഞിട്ടുണ്ട്. മഹി മഷിത്തണ്ട് സന്ദര്‍ശിക്കുമെന്നു പ്രതീക്ഷിക്കുന്നു.

മഴത്തുള്ളി said...

മഹേഷ് ചെറുതന,

വളരെ നന്നായിരിക്കുന്നു മഴപ്പാട്ട്. മാത്രമല്ല തുലാ മഴ എന്ന് കേട്ടപ്പോള്‍ പെട്ടെന്ന് ഓടിവരുകയായിരുന്നു :)

ഇനിയും എഴുതൂ, ആശംസകള്‍.

അതുപോലെ മഷിത്തണ്ടിലും എഴുതുമല്ലോ.

Mahesh Cheruthana/മഹി said...

ഗീതേചി,
ഈ പ്രോല്‍സാഹനത്തിനു ഒത്തിരി നന്ദി !

മഴതുള്ളി,
വളരെ സന്തോഷം!
തീര്‍ചയായും മഷിതണ്ടില്‍ പ്രതീക്ഷിക്കാം!

ചള്ളിയാന്‍ said...

നന്നായി. എന്‍റെ മോള്‍ടെ സ്കൂളിലെ പ്രൊജക്റ്റിനു മഴപ്പാട്ട് തപ്പി നടക്കാരുന്നു ഞാന്‍. ഇത് ഉഗ്രനായിട്ടുണ്ട്. നന്ദി.

Mahesh Cheruthana/മഹി said...

ചള്ളിയാന്‍ ,

വളരെ സന്തോഷം!!